»   » പൃഥ്വിയെ ഉണ്ണിമുകുന്ദന്‍ കടത്തിവെട്ടുമോ?

പൃഥ്വിയെ ഉണ്ണിമുകുന്ദന്‍ കടത്തിവെട്ടുമോ?

Posted By:
Subscribe to Filmibeat Malayalam
മല്ലു സിംഗില്‍ പൃഥ്വിരാജിന് പകരമായി നിയോഗിയ്ക്കപ്പെട്ട ഉണ്ണി മുകുന്ദന് മേല്‍ പ്രതീക്ഷകള്‍ വളരുകയാണ്. വമ്പന്‍ സെറ്റപ്പിലെത്തുന്നൊരു സിനിമയില്‍ പൃഥ്വിയെ പോലൊരു താരത്തിന് പകരമായി എത്തിപ്പെടുമ്പോഴുണ്ടാകുന്ന വെല്ലുവിളികളും ഉണ്ണി മുകുന്ദന്‍ നേരിടുന്നുണ്ട്.

ചെറിയ സിനിമകളിലൂടെ മലയാളത്തില്‍ തുടങ്ങിയ ഉണ്ണി മുകുന്ദനെ സംബന്ധിച്ചിടത്തോളം മല്ലു സിംഗ് നിര്‍ണായകമാണ്. മോളിവുഡിന്റെ പുതിയ താരമായി ഉണ്ണി മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എന്നാല്‍ ഒരൊറ്റ സിനിമയെ ചുറ്റിപ്പറ്റി തന്നില്‍ അമിതപ്രതീക്ഷകള്‍ വളരുന്നത് നല്ലതാണെന്ന അഭിപ്രായമല്ല ഈ നടനുള്ളത്. കരിയറില്‍ ഒരു പ്രത്യേകഘട്ടത്തിലാണ് ഞാനെത്തി നില്‍ക്കുന്നത്. എന്നാലിത് തെല്ല് ആശങ്കകളും എനിയ്ക്ക് സമ്മാനിയ്ക്കുന്നുണ്ട്. മല്ലു സിംഗ് എന്റ കരിയറില്‍ ബ്രേക്ക് ആവുമെന്നാണ് എല്ലാവരും പറയുന്നു, എന്നാലിത് ന്യായമെന്ന് പറയാനാവില്ല. ഈയൊരു വലിയ സിനിമയെ ചുറ്റിപ്പറ്റിയാണ് എന്റെ കരിയറിന്റെ ഭാവിയെന്ന് പറയുന്നത് ശരിയല്ലെന്നും ഉണ്ണി വിശദീകരിയ്ക്കുന്നു.

യങ് സ്റ്റാര്‍ പൃഥ്വിരാജിന് പകരമായി ഉണ്ണി മുകുന്ദന്‍ ആ റോളിലെത്തിയതോടെയാണ് താരത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മാനംമുട്ടിയത്. മല്ലു സിംഗിന്റെ റിലീസ് തീയതിയും ബോക്‌സ് ഓഫീസില്‍ ഒരു പോരാട്ടത്തിന്റെ സൂചനകളാണ് നല്‍കുന്നത്.

പൃഥ്വിരാജിന്റെ ഹീറോ തിയറ്ററുകളിലെത്തുന്നതിന്റെ ഏതാണ്ട് അടുത്ത സമയത്ത സമയത്തു തന്നെയാണ് മല്ലു സിംഗും ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. പൃഥ്വിയെ മാത്രമല്ല, ഉസ്താദ് ഹോട്ടലുമായെത്തുന്ന ദുല്‍ഖര്‍ സല്‍മാനും ഉണ്ണിയുടെ എതിരാളിയായി തിയറ്ററുകളിലുണ്ടാവും.

English summary
Actor Unni Mukundan, who replaced actor Prithviraj in Mallu Singh, feels it is unfair to let one upcoming film decide what stand he will take in the industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam