»   » ഡാം 999 വീണ്ടും ത്രിശങ്കുവില്‍

ഡാം 999 വീണ്ടും ത്രിശങ്കുവില്‍

Posted By:
Subscribe to Filmibeat Malayalam
Dam999
ചെന്നൈ: ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് തമിഴ്‌നാട്ടിലെ പട്ടാളിമക്കള്‍ കക്ഷിയും എംഡിഎംകെയും പ്രഖ്യാപിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡാം തകരുന്ന സിനിമയ്ക്കുവേണ്ടി പണം മുടക്കിയിരിക്കുന്നത് മലയാളികളാണ്. ഡാം 999 എന്ന പേരു തന്നെ മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്‌നാടിനുള്ള നിയമാവകാശത്തെ സൂചിപ്പിക്കാനാണ്. സുപ്രിംകോടതി നിശ്ചയിക്കുന്ന വിദഗ്ധ സമിതിക്കു മുന്നില്‍ സ്‌ക്രീനിങ് പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ സിനിമ റിലീസ് ചെയ്യാവൂവെന്ന് പിഎംകെ നേതാവ് രാംദാസും എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയും ആവശ്യപ്പെട്ടു.

വാസ്തവത്തില്‍ നടന്‍ തിലകന്റെ ശാപമാണ് ഈ സിനിമയെ വിടാതെ പിന്തുടരുന്നത്. ഷൂട്ടിങ് ആരംഭിക്കുന്നതിനു മുമ്പു തന്നെ വിവാദത്തിലായ ചിത്രമാണിത്. ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ട തിലകനെ അവസാന നിമിഷങ്ങളിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒഴിവാക്കിയതോടെയാണ് വിവാദം തുടങ്ങിയത്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് തിലകനും സംഘവും മാര്‍ച്ച് നടത്തിയാണ് പ്രതിഷേധിച്ചത്.

അതിനുശേഷം നടി ടുലിപ് ജോഷി മോശമായി പെരുമാറിയെന്നാരോപിച്ച് സാങ്കേതികവിദഗ്ധര്‍ വിട്ടുനിന്നതോടെ ഷൂട്ടിങ് മുടങ്ങിയിരുന്നു. തുടര്‍ന്ന് സിനിമ ഇനി ചിത്രീകരിക്കുന്നില്ലെന്ന് മലയാളി സംവിധായകനായ സോഹന്‍ റോയി പ്രഖ്യാപിക്കുന്ന സാഹചര്യം വരെയുണ്ടായി.

English summary
Two political parties in Tamil Nadu MDMK and PMK today demanded a ban on the release of Hollywood film 'Dam 999' in the country, saying it depicts the scenario of the collapse of century-old Mullaiperiyar Dam over which the state is locked in a row with Kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam