»   » വിജയം തേടി ഭാഗ്യദേവതയെത്തുന്നു

വിജയം തേടി ഭാഗ്യദേവതയെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Bhagya Devatha
വിജയമെന്ന ഭാഗ്യം തേടി സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത പ്രേക്ഷകരുടെ മുന്നിലേക്ക്‌.

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ ഇത്തവണ തന്റെ ഇഷ്ട താരമായ ജയറാമിനെ നായകനാക്കി കൊണ്ടാണ്‌ പുതിയ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്‌. അഞ്ച്‌ വര്‍ഷം മുമ്പ്‌ തിയറ്ററുകളിലെത്തിയ മനസ്സിനക്കരെയെന്ന സൂപ്പര്‍ ഹിറ്റിന്‌ ശേഷം ഇതാദ്യമാണ ജയറാം-സത്യന്‍ അന്തിക്കാട്‌ ടീം വീണ്ടുമൊന്നിയ്‌ക്കുന്നത്‌.

പഴശ്ശിരാജയിലെ നായികാ വേഷത്തിലൂടെ ശ്രദ്ധേയായ കനിഹയാണ്‌ ഭാഗ്യദേവതയിലെ നായിക. ഇവര്‍ക്ക്‌ പുറമെ സത്യന്റെ ഇഷ്ട താരങ്ങളായ നെടുമുടി വേണു, കെപിഎസി ലളിത, മാമുക്കോയ, ഇന്നസെന്റ്‌ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

മലയാളിയ്‌ക്ക്‌ എന്നോ കൈമോശം വന്ന ഗ്രാമീണപശ്ചാത്തലത്തില്‍ തന്നെയാണ്‌ പുതിയ ചിത്രവും സത്യന്‍ ഒരുക്കിയിരിക്കുന്നത്‌. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ രൂപപ്പെടുത്തിയെടുത്ത ഭാഗ്യദേവത ഒരു സാധാരണ കുടുംബത്തിന്റെയും ആ കുടുംബത്തെ ഉള്‍ക്കൊള്ളുന്ന ഗ്രാമത്തിന്റെ കഥയുമാണ്‌ പറയുന്നത്‌.

ഇടത്തരം ക്രിസ്‌ത്യന്‍ കുടുംബത്തിലെ ബെന്നിയെന്ന കഥാപാത്രത്തെയാണ്‌ ജയറാം ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്‌. ചെറുകിട ബിസിനസുകള്‍ പലതും ഉണ്ടെങ്കിലും ബെന്നിയ്‌ക്ക്‌ കാര്യമായ വരുമാനമൊന്നും ലഭിയ്‌ക്കുന്നില്ല. കൂടെ പഠിച്ചവരും കൂട്ടുകാരുമെല്ലാം ഇന്ന്‌ സമ്പന്നരാണ്‌. ജീവിത പ്രാരാബന്ധം തനിയ്‌ക്ക്‌ മാത്രമേയുള്ളുവെന്ന തോന്നല്‍ ബെന്നിയെ വേട്ടയാടുന്നുണ്ടു. ഒടുവില്‍ പണമുണ്ടാക്കാനുള്ള ഒരു എളുപ്പവഴി അയാള്‍ കണ്ടെത്തുന്നു. എന്നാല്‍ ഇത്തരം എടുത്തു ചാട്ടങ്ങള്‍ തിരിച്ചടികള്‍ മാത്രമേ നല്‌കൂവെന്ന ഗുണപാഠമാണ്‌ ഭാഗ്യദേവതയിലൂടെ സത്യന്‍ പ്രേക്ഷകന്‌ നല്‌കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam