»   » ഭൂതവും ഭ്രമരവും പരസ്‌പരം മാറി

ഭൂതവും ഭ്രമരവും പരസ്‌പരം മാറി

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകളുടെ റിലീസിങ്‌ തീയതികള്‍ പരസ്‌പരം മാറുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്‌ ജൂണ്‍ 25ന്‌ തിയറ്ററുകളിലെത്തിയ്‌ക്കാന്‍ തീരുമാനിച്ചിരുന്ന പട്ടണത്തില്‍ ഭൂതത്തിന്‌ പകരം ലാലിന്റെ ഭ്രമരമായിരിക്കും പ്രദര്‍ശനത്തിനെത്തുക.

റിലീസിങിന്റെ അവസാനനിമിഷത്തിലും ഗ്രാഫിക്‌സ്‌ വര്‍ക്കുകള്‍ തീരാഞ്ഞതാണ്‌ പട്ടണത്തില്‍ ഭൂതത്തിനെ വീണ്ടും വിനയായത്‌. ഭൂതം ഇറങ്ങാന്‍ വൈകുമെന്ന്‌ ഉറപ്പായതോടെ ഭ്രമരം ഒരാഴ്‌ച മുമ്പ്‌ റിലീസ്‌ ചെയ്യാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.

ഭ്രമരം നേരത്തെ റിലീസ്‌ ചെയ്യാന്‍ തീരുമാനിച്ച ജൂലൈ 2ന്‌ പട്ടണത്തില്‍ ഭൂതം പ്രദര്‍ശനത്തിനെത്തും. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ തിയറ്ററുടമകള്‍ നേരത്തെ തന്നെ ഇരുസിനിമകളുടെയും നിര്‍മാതാക്കളോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു.

പുതിയ മാറ്റംമറിച്ചിലുകളോടെ മോഹന്‍ലാലിന്റെ മാക്‌സ്‌ലാബ്‌ വിതരണം നിര്‍വഹിയ്‌ക്കുന്ന ഭ്രമരത്തിന്‌ എതിരാളികളില്ലാതെ ഒരാഴ്‌ച തിയറ്ററുകളില്‍ മുന്നേറാനുള്ള അവസരമാണ്‌ ഒരുങ്ങിയിരിക്കുന്നത്‌. തെന്നിന്ത്യന്‍ താരം ഭൂമിക നായികയാവുന്ന ചിത്രം 70-75 തിയറ്ററുകളില്‍ റിലീസ്‌ ചെയ്യുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതേ സമയം കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കിയൊരുങ്ങുന്ന ജോണി ആന്റണി മമ്മൂട്ടി ടീമിന്റെ പട്ടണത്തില്‍ ഭൂതം 111 തിയറ്ററുകളില്‍ റിലീസ്‌ ചെയ്യാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam