»   » കാവ്യ-നിശാല്‍ ഹര്‍ജി കോടതിയില്‍

കാവ്യ-നിശാല്‍ ഹര്‍ജി കോടതിയില്‍

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan and Nishal
കൊച്ചി: വിവാഹമോചനം ആവശ്യപ്പെട്ട് നടി കാവ്യ മാധവനും ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും സമര്‍പ്പിച്ച സംയുക്ത ഹര്‍ജി എറണാകുളം കുടുംബകോടതി പരിഗണയ്ക്കുന്നു. ര്‍ജി സമര്‍പ്പിച്ച് ആറുമാസം പൂര്‍ത്തിയായശേഷമാണ് കുടുംബകോടതി കേസ് പരിഗണിക്കുന്നത്.വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ നേരിട്ടു ഹാജരായി തീരുമാനം അറിയിച്ചെങ്കില്‍ മാത്രമേ വിവാഹമോചനത്തിനു കോടതി അനുമതി നല്‍കുകയുള്ളൂ.

2009 ഫെബ്രുവരി അഞ്ചിന് വിവാഹിതരായ കാവ്യയും നിശാലും അഞ്ചുമാസത്തില്‍ താഴെ മാത്രമാണ് ഒന്നിച്ചുജീവിച്ചത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കുവൈത്തിലേക്കുപോയ കാവ്യ 2009 ജൂണ്‍ 27 ന് ഒറ്റയ്ക്കു നാട്ടിലേക്കു മടങ്ങിയെത്തിയശേഷമാണ് ഇവരുടെ ദാമ്പത്യത്തിലെ സ്വരചേര്‍ച്ചയില്ലായ്മ പുറംലോകമറിഞ്ഞത്.

ഭര്‍തൃവീട്ടില്‍ പീഢനമനുഭവിക്കേണ്ടിവന്നെന്നു ആരോപിച്ച് കാവ്യ അധികം വൈകാതെ വിവാഹമോചന ആവശ്യവും ഉന്നയിച്ചു. തുടര്‍ന്നു സ്ത്രീപീഢനവും ഗാര്‍ഹിക പീഡനവും ആരോപിച്ച് നിശാല്‍ ചന്ദ്രയ്ക്കും കുടുംബത്തിനുമെതിരേ പാലാരിവട്ടം പോലീസില്‍ പരാതിയും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജിയും കാവ്യ സമര്‍പ്പിക്കുകയായിരുന്നു. ഇവയെല്ലാം പിന്‍വലിക്കാമെന്ന ധാരണയില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 22 നാണു കാവ്യയും നിശാലും കോടതിയില്‍ നേരിട്ടെത്തി വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി സമര്‍പ്പിച്ചത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam