»   » ഡാഡി കൂളിലെ ഗാനരംഗം ഹോങ്കോങില്‍ ചിത്രീകരിച്ചു

ഡാഡി കൂളിലെ ഗാനരംഗം ഹോങ്കോങില്‍ ചിത്രീകരിച്ചു

Posted By:
Subscribe to Filmibeat Malayalam
Daddy Cool
മമ്മൂട്ടി-റിച്ച പല്ലോഡ്‌ ടീം ഒന്നിയ്‌ക്കുന്ന ഡാഡി കൂളിലെ ഒരു ഗാനം ചിത്രീകരിച്ചത്‌ ഹോങ്കോങില്‍. നവാഗതനായ ആഷിഖ്‌ അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്‌ പനച്ചൂരാനും ബിജിബാലും ചേര്‍ന്നാണ്‌.

കഥയൊരാവര്‍ത്തനമാണെങ്കിലും.... എന്ന്‌ തുടങ്ങുന്ന അടിച്ചുപൊളി ഗാനമാണ്‌ മമ്മൂട്ടി-റിച്ച-മാസ്റ്റര്‍ ധനജ്ഞയ എന്നിവരെ ഉള്‍പ്പെടുത്തി വിദേശത്ത്‌ ചിത്രീകരിച്ചത്‌. നേരത്തെ മമ്മൂട്ടിയുടെ അമേരിക്കന്‍ പര്യടനത്തിനിടെ ഷൂട്ട്‌ ചെയ്യാന്‍ തീരുമാനിച്ചിരുന്ന ഗാനരംഗമാണ്‌ ഹോങ്കോങിലേക്ക്‌ മാറ്റിയതെന്ന്‌ സൂചനകളുണ്ട്‌.

ഹോങ്കോങിന്റെ പ്രകൃതിഭംഗിയും നഗരക്കാഴ്‌ചകളും ഗാനരംഗത്തില്‍ പരമാവധി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന്‌ ആഷിക്‌ അബു പറയുന്നു. ഗാനരംഗം ചിത്രീകരിയ്‌ക്കുന്നതിന്‌ വേണ്ടി 23 പേരുടെ ടീമാണ്‌ ഹോങ്കോങിലേക്ക്‌ പോയത്‌.

മമ്മൂട്ടി ഒരു ക്രൈംബ്രാഞ്ച്‌ ഓഫീസറുടെ വേഷമണിയുന്ന ഈ കുടുംബ ചിത്രം ആഗസ്റ്റ്‌ 15ന്‌ പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam