»   » എമി ജാക്സണ് പകരം ദിലീപിനൊപ്പം ഡാനിയേല

എമി ജാക്സണ് പകരം ദിലീപിനൊപ്പം ഡാനിയേല

Posted By:
Subscribe to Filmibeat Malayalam
Daniela Zacherl
വിദേശതാരമായ എമി ജാക്‌സണ്‍ ദിലീപിന്റെ നായികയായി മലയാളത്തിലേയ്ക്ക് വരുന്നുവെന്നത് വലിയ വാര്‍ത്തയായിരിക്കുന്നു. ലാല്‍ ജോസ് ചിത്രമായ സ്പാനിഷ് മസാലയില്‍ എമി അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചിത്രത്തില്‍ എമിയില്ലെന്നും ആസ്‌ത്രേലിയന്‍ മോഡലായ ഡാനിയേല സാച്ചില്‍ ആണ് സ്പാനിഷ് മസാലയില്‍ ദിലീപിന്റെ നായികയാവുകയെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

ഗൗതം മേനോന്റെ ചിത്രത്തിന്റെ തിരക്കിലായതുകൊണ്ടാണത്രേ എമി സ്പാനിഷ് മസാല വേണ്ടെന്നുവച്ചത്. ഇതിന് പകരമായി ലാല്‍ജോസ് ഡാനിയേലയെ ഉറപ്പിക്കുകയായിരുന്നു.

മലയാളിയായ ഒരു യുവാവ് സ്പാനിഷ് സുന്ദരിയുമായി പ്രണയത്തിലാവുന്നതാണ് ചിത്രത്തിന്റെ കഥ. ചിത്രം പൂര്‍ണ്ണമായും സ്‌പെയിനിലാണ് ചിത്രീകരിക്കുന്നത്. സ്‌പെയിനിലെ ടൊമാട്ടോ ഫെസ്റ്റിവലിന്റെ ഭാഗമായി ആഗസ്റ്റിലാണ് ചിത്രീകരണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുള്ളത്.

സ്‌പെയിനിലെ പ്രശസ്തമായ കാളപ്പോരും ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന. അടുത്തിടെ ഹിന്ദിയില്‍ ഇറങ്ങിയ സിന്ദഗി ന മിലേംഗെ ദൊബാര എന്ന ചിത്രത്തില്‍ സ്‌പെയിനിലെ തക്കാളി ഉത്സവത്തിന്റെ സീനുകള്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്പാനിഷ് മസാലയുടെ സ്‌പെയിന്‍ ലൊക്കേഷന്‍ മലയാളികള്‍ക്ക് പുതിയ കാഴ്ചാനുഭവമാകുമെന്നതില്‍ സംശയമില്ല.

ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍ എന്നിവര്‍ അതിഥിതാരങ്ങളായി എത്തുന്നുണ്ട്. ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന് കഥയൊരുക്കുന്നത്.

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ലാല്‍ജോസിന്റെ മിക്ക സിനിമകള്‍ക്കും സംഗീതം നല്‍കുന്ന വിദ്യാസാഗറാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനനാഥനാണ്.

English summary
Amy Jackson is not doing Lal Jose's Malayalam film Spanish Masala, as she is busy with Gautham Menon's VTV Hindi remake

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam