ഡബിള്‍സ് പൊളിഞ്ഞു, പിരിഞ്ഞു?

സിനിമയുടെ മോശം പ്രകടനത്തിന് കാരണം തിരക്കഥയിലെ പാളിച്ചയും കഥയില്ലായ്മയും ആണെന്നാണ് ആക്ഷേപം. ഇതേച്ചൊലിയാണ് ഈ ഡബിള്‍സിനിടയിലും തര്‍ക്കം ഉടലെടുത്തത്. എന്തായാലും സച്ചിയും സേതുവും രണ്ട് വഴിയ്ക്ക് നീങ്ങാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡബിള്‍സ് ഈ ഇരട്ടകളുടെ അവസാന ചിത്രമാവുമെന്നും സൂചനകളുണ്ട്.
ചോക്ലേറ്റ്, മേക്കപ്പ് മാന്‍ എന്നീ ഹിറ്റുകള്‍ക്ക് തിരക്കഥയൊരുക്കിയവരാണ് സച്ചിയും സേതുവും. എന്നാലിപ്പോള്‍ പൃഥ്വിരാജ് നായകനായ മല്ലുസിങിന്റെ തിരക്കഥയൊരുക്കുന്ന തിരക്കിലാമ് സേതു. അതേ സമയം മോഹന്‍ലാല്‍-ജോഷി ചിത്രത്തിന്റെ പണിപ്പുരയിലാണ് സച്ചി. രണ്ട് വഴിയ്ക്ക് പിരിഞ്ഞാലും ഇവര്‍ക്കിടയിലെ സൗഹൃദത്തിന് കോട്ടമൊന്നും സംഭവയ്ക്കില്ലെന്ന് കരുതാം.


Click it and Unblock the Notifications











