»   » മമ്മൂട്ടി-ഷാജി ചിത്രം- ദ്രോണര്‍

മമ്മൂട്ടി-ഷാജി ചിത്രം- ദ്രോണര്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
നീണ്ടൊരിടവേളയ്‌ക്ക്‌ ശേഷം മമ്മൂട്ടി-ഷാജി കൈലാസ്‌ ടീം ഒന്നിയ്‌ക്കുന്ന ചിത്രത്തിന്‌ ദ്രോണര്‍ എന്ന്‌ പേരിട്ടു. എകെ സാജന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ വാസ്‌തുശില്‍പ്പിയായ ബ്രാഹ്മണനായാണ്‌ മമ്മൂട്ടി അഭിനയിക്കുന്നത്‌. പതിവ്‌ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും ഗതിമാറി ഒരു ഹൊറര്‍ മൂഡിലുള്ള ത്രില്ലര്‍ ചിത്രമാണ്‌ ഷാജി കൈലാസ്‌ ഇത്തവണ ഒരുക്കുന്നത്‌. ചട്ടമ്പിനാടിന്‌ ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്‌.

മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്ന വാസ്‌തുശില്‍പ്പിയുടെ കഥാപാത്രം മന്ത്രതന്ത്രവിദ്യകളില്‍ അപാര ജ്ഞാനമുള്ള ഒരു മാന്തികന്‍ കൂടിയാണ്‌. വാസ്‌തുവിദ്യയനുസരിച്ച്‌ പ്രൗഢഗംഭീര സൗധങ്ങള്‍ തീര്‍ക്കുന്ന ഇദ്ദേഹം ഒരു പ്രേതബാധയുള്ള ഭവനത്തിലേക്കെത്തുന്നതും അവിടത്തെ ദുഷ്ടശക്തികളോട്‌ ഏറ്റുമുട്ടുന്നതുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തമെന്ന്‌ അറിയുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

അരോമ ഫിലിസംസിന്റെ ബാനറില്‍ എം മണി നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ റീമ കല്ലിങ്കലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്‌. അതേ സമയം ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ടാകുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

ഒക്ടോബര്‍ ആദ്യവാരം ഷൂട്ടിങ്‌ ആരംഭിയ്‌ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ ഒറ്റപ്പാലം, ചാവക്കാട്‌, ഗുരുവായൂര്‍, ചെന്നൈ എന്നിവിടങ്ങളായിരിക്കും. ഇതിന്‌ മുമ്പ്‌ പൃഥ്വി നായകനായ രഘുപതി രാഘവ രാജാറാമിന്റെ ഷൂട്ടിങ്‌ ഷാജി കൈലാസ്‌ പൂര്‍ത്തിയാക്കും. നവംബര്‍ മധ്യത്തോടെ പൃഥ്വി ചിത്രം തിയറ്ററുകളിലെത്തിയ്‌ക്കാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam