»   »  ദുല്‍ക്കര്‍ സല്‍മാന്‍ വിവാഹപന്തലിലേയ്ക്ക്

ദുല്‍ക്കര്‍ സല്‍മാന്‍ വിവാഹപന്തലിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Dulquar Salman
ചെന്നൈ: മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ വിവാഹം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കും. വ്യവസായിയായ സെയ്ദ് നിസാമുദ്ദീന്റെ മകള്‍ സൂഫിയയാണ് വധു.

മകന്റെ വിവാഹത്തിനു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ മമ്മൂട്ടി ക്ഷണിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ സെക്രട്ടറിയേറ്റില്‍ എത്തിയാണ് മമ്മൂട്ടി ജയലളിതയെ മകന്റെ വിവാഹത്തിന് ക്ഷണിച്ചത്.

ചെന്നൈയില്‍ നടക്കുന്ന വിവാഹ ചടങ്ങിന് ശേഷം 26നു കൊച്ചിയിലെ റമദ ഹോട്ടലില്‍ പ്രത്യേക റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്കായി ഡിസംബര്‍ 14 മുതല്‍ ഷൂട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് മമ്മൂട്ടി.

വിവാഹത്തിന് തൊട്ടുപിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്റ് ഷോ 2012 ജനുവരിയില്‍ തിയറ്ററുകളിലെത്തും.

മലയാളികള്‍ ഏറെ പ്രതീക്ഷകളോടെയാണ് മോളിവുഡ് താരപുത്രന്റെ വരവിനെ കാത്തിരിയ്ക്കുന്നത്. സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രമായ ഉസ്താദ് ഹോട്ടലിലും ദുല്‍ഖറാണ് നായകന്‍.

English summary
Dulquar Salman, son of superstar Mammootty, will get married on December 22.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X