»   » പാലേരി മാണിക്യത്തില്‍ ഗൗരി മഞ്‌ജല്‍

പാലേരി മാണിക്യത്തില്‍ ഗൗരി മഞ്‌ജല്‍

Posted By:
Subscribe to Filmibeat Malayalam
Gowri Munjal
കോളിവുഡിലും ടോളിവുഡിലും കാലുറപ്പിച്ചതിന്‌ പിന്നാലെ ഗൗരി മഞ്‌ജല്‍ മലയാളത്തിലേക്കും. മമ്മൂട്ടി ഡബിള്‍ റോളിലെത്തുന്ന പാലേരി മാണിക്യത്തിലൂടെയാണ്‌ ഗൗരി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്‌ക്കുന്നത്‌.

അരനൂറ്റാണ്ട്‌ മുമ്പ്‌ ഒരു മുസ്ലീം പ്രമാണി ഉള്‍പ്പെട്ട കുറ്റകൃത്യം അന്വേഷിയ്‌ക്കാനെത്തുന്ന സിബിഐ ഓഫീസറുടെ ഭാര്യയുടെ വേഷമാണ്‌ ഗൗരി അഭിനയിക്കുന്നത്‌. സിബിഐ ഓഫീസറുടെയും മുസ്ലീം ഭൂപ്രഭുവിന്റെയും വേഷങ്ങളാണ്‌ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിയ്‌ക്കുന്നത്‌.

മമ്മൂട്ടിയുടെ നായികായാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ മഞ്‌ജല്‍ പറയുന്നു. ഭാവിയില്‍ കൂടുതല്‍ അഭിനയ പ്രധാന്യമുള്ള സിനിമകളില്‍ അവസരം ലഭിയ്‌ക്കാന്‍ ഇത്‌ സഹായിക്കുമെന്നും ഗൗരി പറഞ്ഞു.

ടോളിവുഡ്‌ താരമായ അല്ലു അര്‍ജ്ജുന്റെ ,സൂപ്പര്‍ ഹിറ്റ്‌ ചിത്രം ബണ്ണി കന്നഡ ചിത്രങ്ങളായ ഗന്ധന മാനേ, നമ്മ ബസവ, ജജ്ജി തുടങ്ങിയവയാണ്‌ ഗൗരിയുടെ പ്രധാന ചിത്രങ്ങള്‍. വര്‍ണചിത്ര ബിഗ്‌ സ്‌ക്രീനിന്റെ ബാനറില്‍ കെവി അനൂപും സുബൈറും നിര്‍മ്മിയ്‌ക്കുന്ന പാലേരി മാണിക്യത്തിന്റെ സംവിധായകന്‍ രഞ്‌ജിത്താണ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam