»   » റസൂലിന്‌ സംവിധായകനാകാന്‍ ആഗ്രഹം

റസൂലിന്‌ സംവിധായകനാകാന്‍ ആഗ്രഹം

Posted By:
Subscribe to Filmibeat Malayalam

ഓസ്‌കാര്‍ പുരസ്‌ക്കാരം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ റസൂല്‍ പൂക്കുട്ടിയ്‌ക്ക്‌ സംവിധായകനാകാന്‍ ആഗ്രഹം.

ഏതൊരു ചലച്ചിത്ര പ്രവര്‍ത്തകനും ആഗ്രഹിയ്‌ക്കുന്നത്‌ പോലെ തനിയ്‌ക്കുമൊരു സിനിമ സംവിധാനം ചെയ്യാന്‍ താതപര്യമുണ്ടെന്ന്‌ ഒരു അഭിമുഖത്തിനിടെയാണ്‌ റസൂല്‍ പൂക്കുട്ടി വെളിപ്പെടുത്തിയത്‌.

സംവിധായകനാകാനുള്ള റസൂലിന്റെ ശ്രമങ്ങള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ ആരംഭിച്ചിരുന്നു. പ്രശസ്‌ത സാഹിത്യകാരനായ ആനന്ദിന്റെ 'ഗോവര്‍ദ്ധന്റെ യാത്രകള്‍' എന്ന നോവലിനെ അധികരിച്ച്‌ അഞ്ച്‌ വര്‍ഷം മുമ്പ്‌ ചലച്ചിത്രം സംവിധാനം ചെയ്യാനായിരുന്നു റസൂല്‍ ശ്രമിച്ചിരുന്നത്‌.

ഇംഗ്ലീഷ്‌, മലയാളം ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മ്മിയ്‌ക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്‌. സിനിമയുടെ ചര്‍ച്ചകളും മറ്റു കാര്യങ്ങളും എല്ലാം പൂര്‍ത്തിയായെങ്കിലും അവസാന നിമിഷമുണ്ടായ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ഇത്‌ മുടങ്ങിപ്പോവുകയായിരുന്നു റസൂല്‍ പറയുന്നു.

എന്നാല്‍ ഈ സിനിമ ഇപ്പോഴും തന്റെ മനസ്സിലുണ്ടെന്നും ഇതല്ലെങ്കില്‍ മറ്റൊരു സിനിമയിലൂടെ താന്‍ സംവിധായകനായി മാറുമെന്നും റസൂല്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

ഓസ്‌കാര്‍ ജേതാവായതിന്‌ ശേഷം കേരളത്തില്‍ നടന്ന സ്വീകരണ ചടങ്ങുകള്‍ക്കിടെ പഴയ സിനിമ പദ്ധതിയെ പറ്റി മമ്മൂട്ടി ഓര്‍മ്മിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാര്യങ്ങള്‍ ഒത്തുവരികയാണെങ്കില്‍ മലയാളത്തിന്റെ ഈ അഭിമാന താരങ്ങള്‍ ഒന്നിയ്‌ക്കുമെന്ന്‌ തന്നെ നമുക്ക്‌ കരുതാം.

ഇന്ത്യന്‍ സിനിമയിലെ അതികായകനായ അമിതാഭ്‌ ബച്ചനെ നായികനാക്കി സിനിമയൊരുക്കണമെന്ന ആഗ്രഹവും റസൂലിനുണ്ട്‌. ബച്ചന്റെ ബ്ലാക്ക്‌ എന്ന ചിത്രത്തിന്റെ ശബ്ദ മിശ്രണം റസൂലായിരുന്നു നിര്‍വഹിച്ചത്‌.

എട്ട്‌ ഓസ്‌കാര്‍ കരസ്ഥമാക്കിയ സ്ലംഡോഗ്‌‌ മില്യനെയറിലെ ശബ്ദമിശ്രണമാണ്‌ റസൂലിന്‌ അക്കാദമി അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. ഇതിന്‌ ശേഷം ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും റസൂലിനെ തേടി അവസരങ്ങളുടെ കുത്തൊഴുക്കാണ്‌.

ഫ്രഞ്ച്‌, ക്രൊയേഷ്യന്‍ പ്രൊജക്ടുകളില്‍ സഹകരിയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന്‌ റസൂല്‍ പറഞ്ഞു, "മമ്മൂട്ടിയുടെ പഴശ്ശിരാജ, ബോളിവുഡ്‌ ചിത്രങ്ങളായ ബ്ലൂ, പ്രിന്‍സ്‌, പപ്പു കാന്‍ഡ്‌ ഡാന്‍സ്‌ സാല, ഹവായ്‌ ദാദ, വാള്‍ട്ട്‌ ഡിസ്‌നിയുടെ കമല്‍ ചിത്രമായ ചിത്രമായ 19 സ്റ്റെപ്പ്‌സ്‌" തുടങ്ങിയ ചിത്രങ്ങളിലാണ്റസൂല്‍ ഇപ്പോള്‍ സഹകരിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam