»   » മനീഷ കൊയ്‌രാള വിവാഹമോചനത്തിന്?

മനീഷ കൊയ്‌രാള വിവാഹമോചനത്തിന്?

Posted By:
Subscribe to Filmibeat Malayalam
Manisha Koirala
ഇന്നലെകളിലെ ബോളിവുഡ് ഗ്ലാമര്‍ ഗേള്‍ മനീഷ കൊയ്‌രാളയുടെ ദാമ്പത്യവും തകര്‍ച്ചയിലേക്ക്? വിവാഹം കഴിഞ്ഞ് ആറു മാസം തികയും മുമ്പെ മനീഷ തന്നെയാണ് വിവാഹമോചനത്തിന്റെ സൂചനകള്‍ നല്‍കിയത്. ഈ വര്‍ഷം ജൂലൈയിലാണ് ബിസിനസ്സുകാരനായ സാമ്രാട്ട് ദഹലും മനീഷയും വിവാഹിതരായത്.

കഴിഞ്ഞ ദിവസം മനീഷയുടെ ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റിലൂടെയാണ് ദമ്പതികള്‍ക്കിടയിലുള്ള അകല്‍ച്ച വെളിപ്പെട്ടത്. താന്‍ വിവാഹമോചനത്തെക്കുറിച്ച് കാര്യമായി ആലോചിയ്ക്കുന്നുണ്ടെന്നായിരുന്നു നേപ്പാളി സുന്ദരിയുടെ പോസ്റ്റ്. ഈ തീരുമാനം മാതാപിതാക്കളെ വേദനിപ്പിയ്ക്കില്ലെന്ന് കരുതുന്നതായും മനീഷയുടെ കുറിപ്പിലുണ്ടായിരുന്നു. അധികം വൈകാതെ മനീഷ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സംഭവം ഇതിനോടകം വാര്‍ത്തയായി മാറിക്കഴിഞ്ഞിരുന്നു.

ഒന്നും ആലോചിയ്ക്കാതെ കുത്തിക്കുറിച്ച ഒരു പോസ്റ്റായിരുന്നു അതെന്നും ആ സമയത്ത് കടുത്ത ദേഷ്യത്തിലായിരുന്നു താനെന്നും നടി പിന്നീട് വിശദീകരിച്ചു. സാമ്രാട്ടുമായി നല്ല ബന്ധത്തില്‍ തന്നെയാണെന്നും മനീഷ വ്യക്തമാക്കുന്നു.

ഒരു സൗന്ദര്യ പിണക്കം മാത്രമാണ് ഉണ്ടായതെങ്കില്‍ ആരെങ്കിലും ഡൈവോഴ്‌സിനെപ്പറ്റി ആലോചിയ്ക്കുമെന്ന സംശയം മാത്രമാണ് ഇപ്പോള്‍ ബാക്കിയാവുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam