»   » ജോഷി ഇനി സെവന്‍സിന് പിന്നാലെ

ജോഷി ഇനി സെവന്‍സിന് പിന്നാലെ

Posted By:
Subscribe to Filmibeat Malayalam
Joshi
ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ലഭിച്ച വമ്പിച്ച വരവേല്‍പ്പിന് പിന്നാലെ മുതിര്‍ന്ന സംവിധായകന്‍ ജോഷി അടുത്ത പ്രൊജക്ട് പ്രഖ്യാപിച്ചു. ട്വന്റി20, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നിങ്ങനെ വമ്പന്‍ മള്‍്ട്ടിസ്റ്റാര്‍ മൂവികള്‍ ചെയ്തതിന് ശേഷം വ്യത്യസ്തമായ പാതയിലേക്കാണ് ആക്ഷന്‍ സംവിധായകന്‍ തിരിയുന്നത്.

മൈതാനങ്ങളെ ചൂടുപിടിപ്പിയ്ക്കുന്ന സെവന്‍സ് ഫുട്‌ബോളിനെ ഇതിവൃത്തമാക്കി അതേപേരില്‍ തന്നെയാണ് ജോഷി ഇനി സിനിമയൊരുക്കുക. ചാക്കോച്ചനാണ് സെവന്‍സില്‍ ജോഷിയുടെ നായകന്‍. ഇതാദ്യമായാണ് യുവതാരത്തിന് ജോഷിയുടെ നായകനാവാനുള്ള ഭാഗ്യം ലഭിയ്ക്കുന്നത്.

കുഞ്ചാക്കോ ബോബന് പുറമെ ആസിഫ് അലി, വിനീത് കുമാര്‍, നിവീന്‍ പോളി, രഞ്ജിത്ത് മേനോന്‍, ഫഹദ് ഫാസില്‍, കുട്ടു(മലര്‍വാടി ഫെയിം) വന്‍താരനിര സിനിമയിലുണ്ടാവും. ഏപ്രില്‍ അഞ്ചിന് കോഴിക്കോട്ട് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ജൂലൈയില്‍ തിയറ്ററുകളിലെത്തും.

English summary
After the multistarr film Christian Brothers' Joshy's is directing Sevens. There will be seven heroes in the film. Kunchacko Boban, Asif Ali, Nivin Pauli, Mithun, Rajit Menon, Fahad Fazil and Kuttu are the heroes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam