»   » മാടന്‍ കൊല്ലിയില്‍ കാവ്യ അഭിനയിക്കില്ല

മാടന്‍ കൊല്ലിയില്‍ കാവ്യ അഭിനയിക്കില്ല

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
ചലച്ചിത്രലോകത്തേയ്‌ക്കുള്ള കാവ്യയുടെ രണ്ടാംവരവില്‍ ഒരു അടിപൊളി യക്ഷിവേഷം പ്രതീക്ഷിച്ച ആരാധകര്‍ക്ക്‌ നിരാശ. യക്ഷിയായി അഭിനയിക്കാന്‍ കാവ്യ തയ്യാറല്ല.

മാടന്‍ കൊല്ലി എന്ന ചിത്രത്തിലൂടെ തീര്‍ത്തും വ്യത്യസ്‌തമായ ഒരു യക്ഷിവേഷവുമായി കാവ്യ തിരിച്ചുവരുന്നുവെന്നായിരുന്നു മുന്നേയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്‌. എന്നാല്‍ താന്‍ യക്ഷിയാവാനില്ലെന്നാണ്‌ കാവ്യ ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ മേജര്‍ രവിയെ അറിയിച്ചിരിക്കുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ഇതോടെ പുതിയ നായികക്കായി മേജര്‍ തിരച്ചിലാരംഭിച്ചു. പകല്‍ സമയത്ത്‌ നീലാംബരി എന്ന ഐപിഎസ്സുകാരിയായും രാത്രികാലങ്ങളില്‍ പുരുഷന്മാരുടെ രക്തത്തിന്‌ ദാഹിച്ചു നടക്കുന്ന യക്ഷിയായുമാണ്‌ കാവ്യ അഭിനയിക്കേണ്ടിയിരുന്നത്‌.

വെല്ലുവിളിയുയര്‍ത്തുന്നതും ഒട്ടേറെ അഭിനയമികവ്‌ പ്രകടിപ്പിക്കാന്‍ കഴിയുന്നതുമാണ്‌ കഥാപാത്രമെങ്കിലും താനീ വേഷം ചെയ്യില്ലെന്നാണ്‌ കാവ്യ പറഞ്ഞിരിക്കുന്നത്‌. ജോഷിയുടെ ചിത്രത്തിലൂടെയാണ്‌ മടങ്ങിവരാന്‍ താന്‍ തയ്യാറെടുക്കുന്നതെന്നും താരം വ്യക്തമാക്കിയതായാണ്‌ സൂചന.

പൊലീസ്‌ യൂണിഫോമാണ്‌ ഇവിടെ വില്ലനായിരിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. പൊലീസ്‌ വേഷം തനിക്കിണങ്ങില്ലെന്നാണത്രേ കാവ്യയുടെ വിശ്വാസം. അക്കാര്യം കാവ്യ മേജറിനോട്‌ പറയുകയും ചെയ്‌തിട്ടുണ്ടത്രേ.

കാവ്യയുടെ തിരിച്ചുവരവ്‌ ചിത്രമെന്ന രീതിയില്‍ ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്ന മേജറുടെ കണക്കുകൂട്ടല്‍ ഇതോടെ ഏതാണ്ട്‌ അസ്ഥാനത്തായ മട്ടാണ്‌. യക്ഷിയെ അവതരിപ്പിക്കാന്‍ അദ്ദേഹം ഇപ്പോള്‍ ഒരു പുതുമുഖത്തെ തേടുകയാണ്‌.

സുനില്‍പരമേശ്വരനാണ്‌ മാടന്‍ കൊല്ലിയുടെ തിരക്കഥ ഒരുക്കുന്നത്‌. അനന്ത ഭദ്രത്തിന്‌ ശേഷം സുനില്‍ പരമേശ്വരന്‍ തിരക്കഥയെഴതുന്ന ചിത്രമാണിത്‌.

പൃഥ്വിരാജാണ്‌ ചിത്രത്തിലെ നായകന്‍. ദുര്‍മന്ത്രിവാദിയായ ദേവദത്തന്‍ നരസിംഹന്‍ എന്ന കഥാപാത്രത്തെയാണ്‌ പൃഥ്വി അവതരിപ്പിക്കുന്നത്‌. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രം അടുത്ത വിഷുവിന്‌ പ്രദര്‍ശനത്തിനെത്തും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam