»   » കാസനോവ വെട്ടിതെളിച്ച വഴിയേ കിങും കമ്മീഷണറും

കാസനോവ വെട്ടിതെളിച്ച വഴിയേ കിങും കമ്മീഷണറും

Posted By:
Subscribe to Filmibeat Malayalam
King and Commissioner
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായിരുന്ന കാസനോവ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ് വൈഡ് റിലീസിങ്. പരമാവധി ഇനിഷ്യല്‍ കളക്ഷന്‍ ലഭിയ്ക്കുമെന്നതാണ് ഇതിന്റെ മെച്ചം. ഷാജി കൈലാസ് മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ കിങ് ആന്‍ഡ് കമ്മീഷണറും ഈ മാര്‍ഗ്ഗം സ്വീകരിയ്ക്കാനൊരുങ്ങുകയാണ്.

ലോകമെമ്പാടുമായി 200 സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും. ആദ്യ അഞ്ച് ദിവസങ്ങളില്‍ എല്ലാ കേന്ദ്രങ്ങളിലും അഞ്ച് ഷോ വീതമുണ്ടാവും. അങ്ങനെ അഞ്ചു ദിവസത്തിനുള്ളില്‍ 5000 പ്രദര്‍ശനങ്ങളാണ് കിങ് ലക്ഷ്യമിടുന്നത്.

എന്നാല്‍ കാസനോവയുടെ ഗതി കിങിന് വരില്ലെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ലോംങ് റണിന് പര്യാപ്തമാണ് ചിത്രമെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. ജോസഫ് അലക്‌സും ഭരത്ചന്ദ്രനും തീയേറ്ററുകളില്‍ തീപ്പൊരിയാവുമോ എന്ന് കാത്തിരുന്ന് കാണാം.മാര്‍ച്ച് 23നാണ് ചിത്രം തീയേറ്ററുകളിലെത്തുക

English summary
One of the most eagerly awaited movies of the year is King and Commissioner. In the film for the first time Mammootty's character he played in the The King, Joseph Alex IAS will clash with Suresh Gopi's Bharathchandran IPS of The Commissioner.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X