»   » ലാലുവിന് സ്പാനിഷ് സുന്ദരിയെ വേണം

ലാലുവിന് സ്പാനിഷ് സുന്ദരിയെ വേണം

Posted By:
Subscribe to Filmibeat Malayalam
Lal Jose
അതേ ലാലുവിന് ഒരു സ്പാനിഷ് സുന്ദരിയെ വേണം. വേറൊന്നിനുമല്ല, പുതിയ ദിലീപ് ചിത്രത്തിന്റെ നായികാ വേഷത്തിലേക്കാണ് സംവിധായകന്‍ ലാല്‍ജോസ് യൂറോപ്യന്‍ സുന്ദരിയെ തേടുന്നത്.

ദൂരത്തിന്റെയും ഭാഷയുടെയും പരിധികള്‍ ലംഘിയ്ക്കുന്നൊരു പ്രണയചിത്രമാണ് ദിലീപിനെ നായകനാക്കി ലാല്‍ജോസ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. സ്‌പെയിനില്‍ ചിത്രീകരിയ്ക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ നിര്‍മാതാവ് നൗഷാദാണ്.

ഇതാദ്യമായല്ല ലാലു ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ശ്രീനിവാസന്‍ നായകനായ അറബിക്കഥയിലു്# ചൈനീസ് സുന്ദരിയായ ചാങ്ഷൂമിനെ അഭിനയിപ്പിച്ച് മലയാളീസിനെ വിസ്മയിപ്പിച്ചയാളാണ് ലാല്‍ജോസ്. ലാലുവിന്റെ ആ പരീക്ഷണത്തെ പ്രേക്ഷകര്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. സംവിധായകന്റെ പുതിയ യൂറോപ്യന്‍ സുന്ദരിയും കേരളത്തില്‍ തരംഗമാവുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

English summary
Janapriya Nayakan’ Dileep's forthcoming film, to be directed by Lal Jose, will be the first Malayalam flick to be completely shot in Spain.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam