»   » ശബരിമലയിലെ രഹസ്യമെന്തായിരിക്കും?

ശബരിമലയിലെ രഹസ്യമെന്തായിരിക്കും?

Posted By:
Subscribe to Filmibeat Malayalam
Laljose
ശബരിമലയിലെ രഹസ്യമെന്തായിരിക്കും? അതെന്തന്നറിയണമെങ്കില്‍ കുറച്ചു കാത്തിരിയ്ക്കേണ്ടി വരും. ചുരുങ്ങിയത് ലാല്‍ജോസും ശ്രീനിയും അതെന്തെന്ന് പറയുംവരെയെങ്കിലും. അതേ പതിവു ശൈലികളില്‍ നിന്നും മാറി നടന്ന് പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകന്‍ ലാല്‍ജോസും നടന്‍ ശ്രീനിവാസനും ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്.

ശബരിമല രഹസ്യമെന്ന് പേരിട്ട പ്രൊജക്ടിലൂടെയാണ് മലയാള സിനിമയിലെ പ്രതിഭാധനന്‍മാരായ രണ്ട് ചലച്ചിത്രകാരന്‍മാര്‍ വീണ്ടുമൊന്നിക്കുന്നത്.

കരിയറില്‍ ആദ്യമായി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന കുറ്റാന്വേഷണ ചിത്രത്തിലൂടെയാണ് ശ്രീനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ക്രൈം സിനിമകളുടെ മാസ്റ്ററായ എസ്എന്‍ സ്വാമിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിയ്ക്കുന്നത്.

ലാലുവിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി റംസാന് തിയറ്ററുകളിലെത്താന്‍ നില്‍ക്കെയാണ് പുതിയ സിനിമയുടെ ആലോചനകളിലേക്ക് ലാല്‍ കടന്നിരിയ്ക്കുന്നത്. അതേ സമയം തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും സംവിധായകന്‍ ലാല്‍ജോസിനും ഇതിനും മുമ്പെ ഒരുപാട് ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്. മമ്മൂട്ടിയുടെ ആഗസ്റ്റ് 15, സിബിഐയുടെ അഞ്ചാം ഭാഗം തുടങ്ങിയവയുടെ തിരക്കഥകളൊരുക്കുന്ന തിരക്കിലാണ് സ്വാമി.

മോഹന്‍ലാലും പൃഥ്വിയും ഒന്നിയ്ക്കുന്ന കസിന്‍സ്, ദിലീപ് ചിത്രം എന്നീ സിനിമകളും ലാല്‍ജോസിന്റെ പ്രൊജക്ടുകളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിനൊക്കെ മുമ്പ് ശബരിമല രഹസ്യം വെളിപ്പെടുത്താന്‍ സ്വാമിയ്ക്കും ലാലുവിനും നേരമുണ്ടാവുമോയെന്ന് കണ്ടറിയണം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam