»   » തിയേറ്ററുകാര്‍ സൂപ്പര്‍താരങ്ങളുടെ പിന്നാലെ: സിബി

തിയേറ്ററുകാര്‍ സൂപ്പര്‍താരങ്ങളുടെ പിന്നാലെ: സിബി

Posted By:
Subscribe to Filmibeat Malayalam
Sibi malayil
അഭിനേതാക്കളുടെ കാര്യത്തില്‍ മലയാള സിനിമയില്‍ ക്ഷാമമുണ്ടെന്ന് ഫെഫ്ക പ്രസിഡന്റും സംവിധായകനുമായ സിബി മലയില്‍.

അഭിനേതാക്കളുടെ കാര്യത്തില്‍ മലയാളത്തില്‍ വലിയ ചോയ്‌സ് ഇല്ല. പുതിയ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരേണ്ടതുണ്ട്. അഭിനേതാക്കളുടെ കുറവും മലയാള ചലച്ചിത്രലോകത്തെ ഒരു പ്രശ്‌നമാണ്.

തമിഴില്‍ ഒരേ വേഷം ചെയ്യാന്‍ കഴിവുള്ള ഒട്ടേറെ അഭിനേതാക്കളുണ്ട്. എന്നാല്‍ മലയാളത്തില്‍ പ്രധാനപ്പെട്ടവര്‍ മൂന്നോ നാലോ മാത്രമാണുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം- അദ്ദേഹം പറഞ്ഞു.

സൂപ്പര്‍സ്റ്റാറുകളുടെയും പേരെടുത്ത നിര്‍മ്മാതാക്കളുടെയും സിനിമയ്ക്ക് പുറകിലാണ് മലയാളത്തിലെ തിയേറ്റര്‍ ഉടമകള്‍. സിനിമയുടെ ഗുണം നോക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല.

ടിഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി എന്ന ചിത്രത്തിനും ഇതുതന്നെയാണ് സംഭവിച്ചത്. നല്ല കഥയുണ്ടായിട്ടും ഈ ചിത്രം കാണാന്‍ പ്രേക്ഷകരില്ലാതെ പോയി. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ തയ്യാറായെങ്കില്‍ മാത്രമേ പഴയ നല്ല കാലത്തേയ്ക്ക് മലയാളസിനിമ തിരിച്ചുപോവുകയുള്ളു- അദ്ദേഹം ചൂണ്ടിക്കാട്ടി.

ടിഡി ദാസന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിബി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam