»   » നവ്യയും വിവാഹത്തിനൊരുങ്ങുന്നു!!

നവ്യയും വിവാഹത്തിനൊരുങ്ങുന്നു!!

Posted By:
Subscribe to Filmibeat Malayalam
Navya Nair
ഗോപിക പോയി, കാവ്യ പോകാനിരിയ്‌ക്കുന്നു ദേ ഇപ്പോള്‍ നവ്യയും... മലയാള സിനിമയ്‌ക്കിത്‌ നഷ്ടങ്ങളുടെ കാലമാണോ?. അതേ കാവ്യയ്‌ക്ക്‌ പിന്നാലെ നവ്യയും മംഗല്യത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പരന്നു കഴിഞ്ഞു.

വിവാഹമെന്നൊരു ശുഭകാര്യത്തിനാണെങ്കിലും സിനിമാപ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഖകരമായ കാര്യമാണ്‌ നടിമാരുടെ വിവാഹ വാര്‍ത്തകള്‍. തങ്ങളുടെ പ്രിയതാരങ്ങള്‍ വിവാഹം കഴിയ്‌ക്കുന്നതും സിനിമ ഉപേക്ഷിയ്‌ക്കുന്നതും അവര്‍ക്കാലോചിയ്‌ക്കാന്‍ പോലും കഴിയാറില്ല.

മലയാള സിനിമയിലേക്ക്‌ ശക്തമായി തിരിച്ചെത്തുന്നതിനിടെയാണ്‌ താരത്തിന്റെ വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നിരിയ്‌ക്കുന്നത്‌. പൃഥ്വി നായകനായ കലണ്ടര്‍, സുരേഷ്‌ ഗോപിയുടെ വയലറ്റ്‌, മമ്മൂട്ടിയും ലാലും ഒന്നിയ്‌ക്കുന്ന യുഗപുരുഷന്‍ എന്നീ ചിത്രങ്ങളിലാണ്‌ നവ്യ ഇനി അഭിനയിക്കാനിരിക്കുന്നത്‌.

ഇതില്‍ യുഗപുരുഷന്‌ ശേഷം നവ്യ പുതിയ കാള്‍ ഷീറ്റുകള്‍ നല്‌കാന്‍ വിസമ്മതിച്ചതാണ്‌ പുതിയ അഭ്യൂഹങ്ങള്‍ പരത്തിയിരിക്കുന്നത്‌. വിവാഹത്തിന്‌ തയാറാകന്‍ വേണ്ടിയാണ്‌ നവ്യ പുതിയ ചിത്രങ്ങള്‍ക്ക്‌ ഡേറ്റ്‌ നല്‌കാന്‍ വിസമ്മതിച്ചതെന്നാണ്‌ സൂചന.

കഴിഞ്ഞ വര്‍ഷം ജൂലായ്‌ മാസത്തിലും നവ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ പരന്നിരുന്നു. ഒരു തമിഴനാട്‌ സ്വദേശിയുമായി നവ്യയുടെ വിവാഹം ഉറപ്പിച്ചുവെന്നായിരുന്നു അന്ന്‌ പ്രചരിച്ചിരുന്നത്‌. ഒരു കാര്യമുറപ്പിയ്‌ക്കാം ഒരു ഇന്ത്യക്കാരനുമായിട്ടായിരിക്കും തന്റെ വിവാഹം എന്നാണ്‌ നവ്യ പ്രതികരിച്ചത്‌.

താരത്തിന്റെ കരിയറില്‍ ഏറെ ശ്രദ്ധേയമാകുമെന്ന്‌ കരുതപ്പെടുന്ന യുഗപുരുഷന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിട്ടുണ്ട്‌. ശ്രീനാരായണഗുരുവിന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന യുഗപുരുഷനില്‍ സാവിത്രി അന്തര്‍ജ്ജനമെന്ന കഥാപാത്രത്തെയാണ്‌ നവ്യ അവതരിപ്പിയ്‌ക്കുന്നത്‌. ഈ വേഷത്തിലേക്ക്‌ കാവ്യ മാധവനെയാണ്‌ ആണ്‌ ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഫെബ്രുവരി അഞ്ചിന്‌ വിവാഹം നിശ്ചയിച്ചതിനാല്‍ കാവ്യ ക്ഷണം നിരസിയ്‌ക്കുകയായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam