»   » സത്യാനന്ദ സിനിമക്കെതിരെ നിത്യാനന്ദ

സത്യാനന്ദ സിനിമക്കെതിരെ നിത്യാനന്ദ

Posted By:
Subscribe to Filmibeat Malayalam
Nithyananda
വിവാദസ്വാമി നിത്യാനന്ദയുടെ കഥ വെള്ളിത്തിരയിലേക്ക് പകര്‍ത്താന്‍ തയ്യാറായ കന്നട സംവിധായകന് വക്കീല്‍നോട്ടീസ്. തെന്നിന്ത്യന്‍ നടിയുമൊത്തെന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ചാനലിലൂടെ പുറത്തു വന്നതിനെത്തുടര്‍ന്ന് വിവാദങ്ങളില്‍ നിറഞ്ഞ സ്വാമിയുടെ കഥ സിനിമയാക്കാന്‍ ഇറങ്ങിത്തിരിച്ച സംവിധായകന്‍ മദനമല്ലുവിനാണ് നോ്ട്ടീസ് ലഭിച്ചിരിയ്ക്കുന്നത്.

വിവാദ ചാനല്‍ദശ്യങ്ങളും ഇതേത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും പ്രമേയമാക്കി സത്യാനന്ദ എന്ന സിനിമയാണ് മദനമല്ലു സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ സിനിമയ്‌ക്കെതിരെ കോടതിയെ സമീപിയ്ക്കുമെന്ന് സ്വാമിയുടെ അഭിഭാഷകന്‍കൂടിയായ അഡ്വ. കൃഷ്ണകുമാര്‍ ഭഗവതി പറഞ്ഞു. നിത്യാനന്ദയെ അപമാനിയ്ക്കാന്‍ തയാറാക്കിയ ദൃശ്യങ്ങള്‍ ആസ്പദമാക്കി സിനിമയൊരുക്കുന്നുവെന്നാണ് ആരോപണം.

ചാനല്‍ദൃശ്യങ്ങള്‍ കൃത്രിമമാണെന്നും ഇതിനെതിരെ കേസ് നിലവിലുള്ള സാഹചര്യത്തില്‍ സിനിമയെടുക്കുന്നത് കൂടുതല്‍ നിയമക്കുരുക്കളുണ്ടാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേ പ്രമേയം ആസ്ദപദമാക്കി നിര്‍മിയ്ക്കാനിരുന്ന അയ്യര് എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണം ഹൈദരാബാദ് ഹൈക്കോടതി നേരത്തേ സ്‌റ്റേ ചെയ്തിരുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് മാസത്തിലാണ് കോളിളക്കം സൃഷ്ടിച്ച വീഡിയോ ദൃശ്യങ്ങള്‍ സണ്‍ ടിവി പുറത്തുവിട്ടത്. ദൃശ്യത്തിലുണ്ട് ഉണ്ടെന്ന് പറപ്പെട്ടിരുന്ന നടി രഞ്ജിതയും സ്വാമി നിത്യാനന്ദയും ഇതിനെതിരെ കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.

English summary
A Hyderabad-based advocate has issued a legal notice to a Kannada film director not to make a film on self-styled godman Nithyananda which portrays a 'distorted version' of his life
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam