»   » സ്ലംഡോഗ്‌ : എ.ആര്‍ റഹ്മാനെതിരെ കേസ്‌

സ്ലംഡോഗ്‌ : എ.ആര്‍ റഹ്മാനെതിരെ കേസ്‌

Posted By:
Subscribe to Filmibeat Malayalam

എ.ആര്‍ റഹ്മാന്‌ ഗോള്‍ഡന്‍ ക്ലബ്‌ പുരസ്‌ക്കാരം നേടിക്കൊടുത്ത 'സ്ലം ഡോഗ്‌ മില്യനെയര്‍' നിയമക്കുരുക്കിലേക്ക്‌. സിനിമയ്‌ക്ക്‌ സംഗീതം പകര്‍ന്ന റഹ്മാനും അഭിനേതാവ്‌ അനില്‍ കപൂറിനെതിരെയുമാണ്‌ കേസ്‌.

സ്ലംഡോഗ്‌ എന്ന സിനിമാ പേരിലൂടെ ചേരി നിവാസികളെ തെരുവു നായ്‌ക്കള്‍ എന്ന്‌ വിളിച്ച അക്ഷേപിയ്‌ക്കുകയാണെന്ന്‌ കാണിച്ച്‌ ചേരി നിവാസികളുടെ ജോയിന്റ്‌ ആക്ഷന്‍ കമ്മിറ്റിയാണ്‌ കേസ്‌ നല്‌കിയിരിക്കുന്നത്‌. കേസില്‍ ഫെബ്രുവരി അഞ്ചിന്‌ വാദം കേള്‍ക്കും.

ആരോപണം തെളിയിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ആക്ഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി തപേശ്വര്‍ വിശ്വകര്‍മയോട്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ സംസ്ഥാന ദേശീയ മനുഷ്യവകാശ കമ്മീഷനുകള്‍ക്ക്‌ പരാതി നല്‌കിയതായി തപേശ്വര്‍ പറഞ്ഞു.

മുംബൈ ചേരിനിവാസിയായ യുവാവ്‌ റിയാലിറ്റി ഷോയിലൂടെ കോടീശ്വരനായി മാറുന്നതാണ്‌ സിനിമയുടെ പ്രമേയം. ജനുവരി 23ന്‌ ചിത്രം ഇന്ത്യയില്‍ റിലീസ്‌ ചെയ്യും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam