»   » പൃഥ്വിയുടെ നായിയായി റെയ്‍മ മലയാളത്തില്‍

പൃഥ്വിയുടെ നായിയായി റെയ്‍മ മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Prithviraj and Raima
മലബാറിന്റെ സമരനായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രനില്‍ പൃഥ്വിരാജ് നായകനാവുന്നു. മലബാറില്‍ അബ്ദുറഹിമാന്‍ സാഹിബ് നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടമാണ് സിനിമയുടെ പ്രമേയം. 1921 ഏപ്രില്‍ 23 മുതല്‍ 1945 നവംബര്‍ 23 വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ ആവിഷ്‌ക്കരിയ്ക്കുക.

സമരസേനാനിയും കെപിസിസി പ്രസിഡന്റുമായിരുന്ന സാഹിബിന്റെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിയ്ക്കുന്നത്. രണ്ടര വര്‍ഷം അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതവും സിനിമയിലുണ്ടാവും. റെയ്‍മ സെന്നാണ് പൃഥ്വിയുടെ നായികയായി ചിത്രത്തിലെത്തുന്നത്. സാഹിബിന്റെ ഭാര്യ കുഞ്ഞി ബീവാത്തുവായാണ് റെയ്മ അഭിനയിക്കുക. റെയ്മയുടെ സഹോദരിയായ റിയാ സെന്‍ അനന്തഭദ്രത്തില്‍ പൃഥ്വിയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

അക്കാലത്തെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളായിരുന്ന ഇഎംഎസ്, കൃഷ്ണപിള്ള, കെപി കേശവ മേനോന്‍, സീതി സാഹിബ്, തുടങ്ങിയ നേതാക്കളും കഥാപാത്രങ്ങളായി സിനിമയിലുണ്ട്. ചിത്രത്തിലെ ഏക സാങ്കല്‍പിക കഥാപാത്രമായ എകെ ഒടയത്തിലിനെ ജയസൂര്യയാണ് അവതരിപ്പിയ്ക്കുന്നത്.

പരദേശിയ്ക്ക് ശേഷം കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മെയില്‍ കോഴിക്കോട്ട് ആരംഭിയ്ക്കും. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ വന്‍ പ്രമോഷന്‍ പരിപാടികളാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിയ്ക്കുന്നത്.

English summary
Malayalam actor Prithviraj will essay the role of prominent freedom fighter and Congress leader Mohammed Abdul Rahman Sahib in P T Kunju Muhammed''s film ''Veera Putran'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam