»   » രംഭയുടെ 'ആര്‌' തിയറ്ററുകളിലേക്ക്‌

രംഭയുടെ 'ആര്‌' തിയറ്ററുകളിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Rambha
വര്‍ഷങ്ങള്‍ക്ക്‌ ശേഷം നടി രംഭ നിര്‍മാതാവിന്റെ റോളെടുത്ത ചിത്രത്തിന്‌ ആര്‌ എന്ന്‌ പേരിട്ടു. ശ്രീലങ്ക പ്രധാന ലൊക്കേഷനാക്കി രംഭയുടെ ഹോം പ്രൊഡക്ഷനായ പരിജയ്‌ ക്രിയേഷന്‍സാണ്‌ ആര്‌ എന്ന്‌ മലയാള ചിത്രം നിര്‍മ്മിച്ചിരിയ്‌ക്കുന്നത്‌.

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നത്‌ രംഭ തന്നെയാണ്‌. അരവിന്ദ്‌, റിയാസ്‌ ഖാന്‍, പ്രകാശ്‌ രാജ്‌, സമ്പത്ത്‌, മുമൈദ്‌ ഖാന്‍, ഗീതാ വിജയന്‍ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

നവാഗതനായ ശ്രീവ്യാസ്‌ നിര്‍മ്മിച്ച ഈ ബിഗ്‌ ബജറ്റ ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്‌ പനീര്‍ശെല്‍വമാണ്‌. കൈലാസ്‌ റിഷിയുടെ വരികള്‍ക്ക്‌ പുതുമുഖമായ താജ്‌നൂര്‍ സംഗീതമൊരുക്കുന്നു.

രംഭയുടെ ആദ്യ നിര്‍മാണ സംരഭമായ ത്രീറോസസ്‌ ബോക്‌സ്‌ ഓഫീസില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam