»   » കാതല്‍ സന്ധ്യ വീണ്ടും മലയാളത്തില്‍

കാതല്‍ സന്ധ്യ വീണ്ടും മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Sandhya
സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞെങ്കിലും അതിനനുസരിച്ച് കരിയറില്‍ മുന്നേറാന്‍ കഴിയാത്തൊരു നടിയാണ് സന്ധ്യ. കാതല്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച താരം കാതല്‍ സന്ധ്യ എന്ന ചെല്ലപ്പേരിലാണ് പിന്നീട് തമിഴകത്ത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ വിജയ ചിത്രങ്ങളില്‍ നായികയായിട്ടും കോളിവുഡിലെ വമ്പന്‍ ബാനറുകളും സൂപ്പര്‍ താരങ്ങളും ഈ നായികയെ വേണ്ടത്ര പരിഗണിച്ചില്ല.

ഇടക്കാലത്ത് 'ആപ്ത രക്ഷക'യിലൂടെ കന്നഡയില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും അവിടെയും നടി രക്ഷപ്പെട്ടില്ല. പടം സൂപ്പര്‍ഹിറ്റാവുകയും സംവിധായകന്‍ പി വാസു നടിയുടെ അഭിനയത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രം വിജയിച്ചതിന്റെ ക്രെഡിറ്റ് താരത്തിന്റെ അക്കൗണ്ടില്‍ വന്നില്ല. ആപ്ത രക്ഷകയുടെ തെലുങ്ക് പതിപ്പില്‍ സന്ധ്യയുടെ റോള്‍ മറ്റൊരു താരത്തിന് സമ്മാനിച്ച് പി വാസുവും നടിയെ കൈയ്യൊഴിഞ്ഞു.

തമിഴിലും തെലുങ്കിലും കന്നഡയിലും ഒറ്റ പ്രൊജക്ടിലും കാസ്റ്റ് ചെയ്യപ്പെടാത്ത താരം മലയാളത്തില്‍ വീണ്ടും ഭാഗ്യം പരീക്ഷിയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ദ്രജിത്ത് നായകനാവുന്ന കോളെഡ് ഡേയ്‌സിലെ നായികയായാണ് സന്ധ്യ മലയാളത്തിലേക്ക് മടങ്ങിവരുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam