»   » മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലേയ്ക്ക് സിനിമാക്കാരും

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലേയ്ക്ക് സിനിമാക്കാരും

Posted By:
Subscribe to Filmibeat Malayalam
Ashik Abu
തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും വിള്ളലുകള്‍ വീണതും അണക്കെട്ടിന്റെ ബലം ഭീതിജനകമാം വിധത്തില്‍ ക്ഷയിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ ആശങ്കകളുണര്‍ത്തുകയാണ്.

അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഓണ്‍ലൈന്‍ ലോകത്തും മറ്റും വലിയ ബോധവല്‍ക്കരണപരിപാടികളാണ് നടക്കുന്നത്. അധികൃതര്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകളും മറ്റും നടത്തുന്നുണ്ടെങ്കിലും അണക്കെട്ട് പൊട്ടിയാലുണ്ടാകാവുന്ന അവസ്ഥ എല്ലാവരും മുഴുവനായും തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നകാര്യം സംശയമാണ്.

മുമ്പ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും അങ്ങനെയുള്ള സാമുഹികപ്രശ്‌നങ്ങള്‍ക്കുമെതിരെ പ്രശംസനീയമായ നിലപാടെടുത്ത മലയാളസിനിമയും മുല്ലപ്പെരിയാര്‍ കാംപെയിനില്‍ ചേരുകയാണ്. 116 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് വരുത്തിവെയ്ക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ബോധം ജനങ്ങളിലെത്തിക്കുക, പുതിയ അണക്കെട്ടിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചലച്ചിത്രരംഗത്തെ കാംപെയിന്‍.

വരാനിരിക്കുന്ന മലയാളചിത്രങ്ങള്‍ക്കൊപ്പം ഇതുസംബന്ധിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കാനാണ് ചലച്ചിത്രപ്രവര്‍ത്തകരുടെ തീരുമാനം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രദര്‍ശിപ്പിക്കുക. കമലിന്റെ സ്വപ്‌നസഞ്ചാരിയ്‌ക്കൊപ്പമാണ് ആദ്യം ഈ വീഡിയോ പ്രദര്‍ശനത്തിനെത്തുക. വികെ പ്രകാശിന്റെ ബ്യൂട്ടിഫുളിനൊപ്പവും വീഡിയോ പ്രദര്‍ശിപ്പിക്കും.

സംവിധായകന്‍ ആഷിക് അബുവാണ് ബോധവല്‍ക്കരണപരിപാടിയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഈ വിഷയത്തില്‍ തമിഴ്‌നാടുമായി ഒരു തര്‍ക്കത്തിനല്ല തങ്ങള്‍ മുതിരുന്നതെന്ന് ആഷിക് അബു വ്യക്തമാക്കി.

അവര്‍ക്ക് വെള്ളവും നമുക്ക് ജീവനുമാണ് വിഷയം. രണ്ടും അണക്കെട്ടുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ആറ് മാസത്തിനുള്ളില്‍ അണക്കെട്ട് ഭാഗത്ത് പന്ത്രണ്ടോളം തവണ ഭൂചലനമുണ്ടായി. ഇക്കാര്യത്തില്‍ അടിയന്തരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. മാധ്യമങ്ങളുടെയെല്ലാം സഹകരണത്തോടെ ഇതിനായി ഒരു ബോധവല്‍ക്കരണപരിപാടി അതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറും സുപ്രീം കോടതിയും കണ്ണുതുറക്കണം ഇതാണ് ഞങ്ങളുടെ ആവശ്യം. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരളയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. അവര്‍ക്കും ഇക്കാര്യത്തില്‍ സ്മമതമാണ്-ആഷിക് അബു പറയുന്നു.

English summary
The shock wave created by the tremor in Idukki is yet to die out. Campaigns demanding reconstruction of Mullaperiyar dam have started from various quarters,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam