»   » മോഹന്‍ലാലിനെ കാണാന്‍ ഉണ്ണിക്കുട്ടന്‍ വരുന്നു

മോഹന്‍ലാലിനെ കാണാന്‍ ഉണ്ണിക്കുട്ടന്‍ വരുന്നു

Posted By: Super
Subscribe to Filmibeat Malayalam
Siddharth Lama,
ഉണ്ണിക്കുട്ടനെ അറിയില്ലേ? പണ്ടുപണ്ട് അങ്ങുദൂരെയുള്ള നേപ്പാളിലെത്തിയ തൈപ്പറമ്പില്‍ അശോകനെ വട്ടംചുറ്റിച്ച ഉണ്ണിക്കുട്ടനെ ആരും മറക്കാന്‍ വഴിയില്ല.

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ യോദ്ധയിലെ റിംപോച്ചയെ അവതരിപ്പിച്ച സിദ്ധാര്‍ഥ് ലാമയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഒരു മുത്തശ്ശിക്കഥയിലെപ്പോലെ സിദാര്‍ഥിനെ കണ്ടെത്തിയ വാര്‍ത്ത മലയാളികള്‍ ഏറെ കൗതുകത്തോടെയാണ് കേട്ടത്. ഇതിന് പിന്നാലെ സിദാര്‍ഥിന്റെ വിവാഹവിശേഷവും മലയാളികള്‍ അറിഞ്ഞു.

ഇപ്പോഴിതാ നീണ്ട 20വര്‍ഷത്തിനും ശേഷം ഉണ്ണിക്കുട്ടന്‍ തൈപ്പറമ്പില്‍ അശോകനെ കാണാനൊരുങ്ങുകയാണ്. ഇപ്പോള്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതിയില്‍ അഭിനയിക്കാനെത്തിയിരിക്കുകയാണ് സിദാര്‍ഥ്്. കേരളത്തില്‍ വച്ച് ലാലിനെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ഈ നേപ്പാളി പയ്യന്‍.

യോദ്ധ ചിത്രീകരിച്ച 1991ലാണ് താന്‍ അവസാനമായി മോഹന്‍ലാലിനെ കണ്ടതെന്ന് നേപ്പാള്‍ സ്‌പോര്‍ട് കൗണ്‍സിലിലെ ഉദ്യോഗസ്ഥനായ സിദാര്‍ഥ് പറയുന്നു. ഇപ്പോള്‍ ഒരുപാടുകാലമായി. സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ തന്റെ പിതാവ് ലാലുമായി രണ്ടുവര്‍ഷത്തിലൊരിയ്ക്കലെങ്കിലും കത്തുകളിലൂടെ പരിചയം പുതുക്കിയിരുന്നുവെന്ന് സിദാര്‍ഥ് ഓര്‍ക്കുന്നു.

കേരളത്തിലെത്തി മോഹന്‍ലാലിനെ കാണമ്പോള്‍ തന്റെ സുഖാന്വേഷണം അറിയിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നു. യോദ്ധയ്ക്ക് ശേഷം ചെറിയ തോതിലെങ്കിലും സിദാര്‍ഥ് അഭിനയം തുടര്‍ന്നിരുന്നു. മൂന്ന് ഷോര്‍ട്ട് ഫിലിമുകളില്‍ ഇക്കാലത്ത് താന്‍ അഭിനയിച്ചു. ഇടവപ്പാതിയില്‍ ഇരട്ടവേഷത്തിലാണ് സിദാര്‍ഥ് പ്രത്യക്ഷപ്പെടുന്നത്.

English summary
Siddharth Lama, more well-known among Malayalis as the little Rimpoche in 'Yodha', is all excited and looking forward to meet his former co-star Mohanlal after 20 years,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam