»   » പോക്കിരിയല്ല, ട്വന്റി20 തന്നെ നന്പര്‍ 1

പോക്കിരിയല്ല, ട്വന്റി20 തന്നെ നന്പര്‍ 1

Posted By:
Subscribe to Filmibeat Malayalam
Twenty20
വമ്പന്‍ ഹിറ്റിലേക്ക് കുതിയ്ക്കുന്ന മമ്മൂട്ടി-പൃഥ്വി ടീമിന്റെ പോക്കിരി രാജയുടെ കളക്ഷനെ ചുറ്റിപ്പറ്റി മോളിവുഡില്‍ പുതിയൊരു വിവാദം. ആദ്യവാരത്തില്‍ ഏറ്റവുമധികം ഇനീഷ്യല്‍ കളക്ഷന്‍ പോക്കിരിരാജ നേടിയെന്ന അവകാശവാദത്തിനെതിരെ ട്വന്റി20 നിര്‍മാതാക്കള്‍ രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുക്കുന്നത്.

ആദ്യആഴ്ചയില്‍ 2.20 കോടി ഷെയര്‍ നേടി ട്വന്റി20യുടെ റെക്കാര്‍ഡ് തകര്‍ത്തുവെന്നായിരുന്നു പോക്കിരിരാജ നിര്‍മാതാക്കളായ മുളകുപാടം ഫിലിംസിന്റെ അവകാശവാദം. എന്നാല്‍ നടന്‍ ദിലീപിന്റെ സന്തതസഹചാരിയും അദ്ദേഹത്തിന്റെ വിതരണക്കമ്പനിയായ മഞ്ജുനാഥയുടെ മാനേജരുമായ വ്യാസന്‍ എടവനടക്കാടാണ് ട്വന്റി20 തന്നെയാണ് ഇപ്പോഴും നമ്പര്‍ വണ്ണാണെന്ന് വാദം ഉയര്‍ത്തിയിരിക്കുന്നത്.

ട്വന്റി20 ആദ്യവാരത്തില്‍ 3.11 കോടി കളക്ട് ചെയ്തുവെന്നാണ് വ്യാസന്‍ അവകാശപ്പെടുന്നത്. ആദ്യരണ്ട് ദിവസം ട്വന്റി20യുടെ ടിക്കറ്റ് ചാര്‍ജ്ജ് 100 രൂപയായിരുന്നെന്ന കാര്യം ഓര്‍ക്കണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മലയാളത്തില്‍ ഏതൊരു സിനിമ ഹിറ്റായാലും ട്വന്റി20യുടെ റെക്കാര്‍ഡ് തകര്‍ത്തുവെന്ന അവകാശവാദമാണ് ഇപ്പോള്‍ നടത്തുന്നത്. കളക്ഷന്‍ റെക്കാര്‍ഡുകളില്‍ ട്വന്റി20 ത്‌നനെയാണ് മുന്നില്‍ നില്‍ക്കുന്നത്. ആവശ്യമാണെങ്കില്‍ ഇക്കാര്യം തെളിയിക്കാന്‍ തയാറാണെന്നും വ്യാസന്‍ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam