»   » വന്ദേമാതരം വീണ്ടും റിലീസിന് തയാര്‍

വന്ദേമാതരം വീണ്ടും റിലീസിന് തയാര്‍

Posted By:
Subscribe to Filmibeat Malayalam
Vandemataram
പല തവണ റിലീസ് തെറ്റിയ മമ്മൂട്ടി-അര്‍ജ്ജുന്‍ ടീമിന്റെ വന്ദേമാതരം തിയറ്ററുകളിലെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍. ആഗസ്റ്റ് 15ന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിലെ പലരംഗങ്ങളും വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതുമൂലമാണ് റിലീസ് തെറ്റിയതെന്നും സൂചനകളുണ്ടായിരുന്നു.

തമിഴിലും മലയാളത്തിലും ഒരേ സമയം ഒരുക്കുന്ന ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത് ഹെന്‍ റിയാണ്. 3ഡി ഇഫക്ടസ്, ഡി1 ഗ്രാഫ്ക്‌സ് എന്നീ സ്‌പെഷ്യല്‍ ഇഫക്ടുകളോടെ ഒരുക്കിയിരിക്കുന്ന ചിത്രം ആഗസ്റ്റ് അവസാനത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്.

വന്ദേമാതരത്തെക്കുറിച്ച് അര്‍ജ്ജുന്‍ വാക്കുകള്‍ പറയുന്നതിങ്ങനെയാണ്. മമ്മൂട്ടിയുമൊത്തുള്ള വര്‍ക്കിങ് ഏറെ ഞാന്‍ ആസ്വദിച്ചു. വന്ദേമാതരം സ്വാതന്ത്ര്യദിനത്തില്‍ തിയറ്ററുകളിലെത്തിയ്ക്കാന്‍ കഴിഞ്ഞില്ല. ആഗസ്റ്റ് അവസാനയാഴ്ച ചിത്രം റിലീസ് ചെയ്യും. തന്റെ ആദ്യ മലയാള സിനിമയായിരിക്കും ഇതെന്ന് ആക്ഷന്‍ കിങ് അര്‍ജ്ജുന്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X