»   » യക്ഷിയും ഞാനും പൊളിയെന്ന് വരുത്താന്‍ ശ്രമം:തിലകന്‍

യക്ഷിയും ഞാനും പൊളിയെന്ന് വരുത്താന്‍ ശ്രമം:തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
നവാഗതര്‍ക്ക് പ്രധാന്യം നല്‍കി വിനയന്‍ ഒരുക്കിയ യക്ഷിയും ഞാനും മലയാള സിനിമയിലെ ഒരു പുതിയ തുടക്കമാണെന്ന് നടന്‍ തിലകന്‍. പ്രേക്ഷകര്‍ ഈ സിനിമയെ ഏറ്റെടുത്തുവെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നതെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ്അദ്ദേഹം പറഞ്ഞു.

എന്നാല്‍, യക്ഷിയും ഞാനും പൊളിയുന്നുവെന്നു വരുത്താന്‍ മനപൂര്‍വം ചിലര്‍ ശ്രമിക്കുകയാണ്. ഇവരില്‍ ചിലര്‍ പൈസ കൊടുത്ത് തന്റെ പ്രധാന ഡയലോഗുകള്‍ വരുന്ന സമയത്ത് തിയറ്ററിനുള്ളില്‍ കൂവിയാര്‍ക്കുകയാണ്.

ഇവരില്‍ ചിലരെ തിയറ്ററിനുള്ളില്‍ പ്രേക്ഷകര്‍ തന്നെ കൈകാര്യംചെയ്തു. പിടികൂടി ചോദ്യംചെയ്തപ്പോള്‍ തങ്ങള്‍ക്ക് പൈസ കിട്ടിയിട്ടാണ് കൂവുതന്നതെന്നായിരുന്നു മറുപടി. തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഇത്തരം തരംതാണ പ്രവൃത്തി നടത്തുമെന്ന് കരുതുന്നില്ലെന്ന് തിലകന്‍ പറഞ്ഞു.

ഇങ്ങനെ ചെയ്യിക്കുന്നത് ആരായാലും പ്രേക്ഷകരെ മറന്നുള്ള വൃത്തികേടുകള്‍ മലയാളസിനിമയെ പിന്നോട്ടടിയ്ക്കും. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമ പൊളിയാണെന്നു വരുത്താന്‍ ശ്രമിക്കുന്നവര്‍ തങ്ങളും ഒരുകാലത്ത് പുതുമുഖങ്ങളായിരുന്നുവെന്നു ഓര്‍ക്കണം. കൂടെ അഭിനയിക്കുന്നവരെ ഇരുത്തിയിട്ട് ചവിട്ടിക്കയറിപ്പോകാം എന്നു കരുതുന്നവര്‍ വിഡ്ഡികളാണെന്നും സിനിമയില്‍ പ്രധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച തിലകന്‍ പറഞ്ഞു.

പുതുമുഖങ്ങള്‍ക്ക് നല്ല അംഗീകാരം നേടിക്കൊടുക്കാന്‍ യക്ഷിയും ഞാനും സഹായിച്ചെന്ന് ചിത്രത്തിലെ നായകന്‍ ഗൗതം പറഞ്ഞു. പടത്തിന്റെ എഡിറ്റര്‍ പ്രദീപ് എമിലി, ഛായാഗ്രാഹകന്‍ നവാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam