»   » ഷൂട്ടിംഗിനിടെ നടി അനന്യയ്ക്ക് പരിക്കേറ്റു

ഷൂട്ടിംഗിനിടെ നടി അനന്യയ്ക്ക് പരിക്കേറ്റു

Posted By:
Subscribe to Filmibeat Malayalam
Ananya
ഷൂട്ടിംഗിനിടെ നടി അനന്യയ്ക്ക് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ താഴെ വീണ അനന്യയുടെ കൈമുട്ടിനാണ് പരിക്കേറ്റത്. ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

ദിലീപിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍ എന്ന സിനിമയുടെ കൊച്ചി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചിത്രീകരണത്തിനിടെയാണ് സംഭവം.

വില്ലന്‍ റോളുകള്‍ ചെയ്യുന്ന അബുസലീമും അനന്യയും തമ്മിലുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. അബു സലീം അനന്യയുടെ കൈ പിടിച്ചു തള്ളുന്നതാണ് രംഗം. ആദ്യ ടേക്ക് ഓകെ ആയില്ല. അതിനാല്‍ ഇത് വീണ്ടും എടുക്കുന്നതിനിടെ അനന്യ താഴെ വീഴുകയായിരുന്നു.

ഇടത്തെ കയ്യിലെ എല്ലിന് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനന്യയ്ക്ക് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നടിയെ തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ചു ചികിത്‌സ ലഭ്യമാക്കി.

മലയാളത്തിലെ യുവനടിമാരില്‍ നിര്‍ഭയത്തോടെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ തയാറാവുന്ന നടിയാണ് അനന്യ. മോഹന്‍ലാല്‍ നായകനായ ശിക്കാരിയിലെ ക്ലൈമാക്‌സ് സീനിലുള്ള അനന്യയുടെ ആക്ഷന്‍രംഗങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. മോളിവുഡിലെ വിജയശാന്തിയെന്നാണ് ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ അ്‌നന്യയെ അന്ന് വിശേഷിപ്പിച്ചിരുന്നത്.

English summary
Actress Ananya Injured During Film Shooting

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam