»   » അറബിയും ഒട്ടകോം നെറ്റില്‍; പ്രവാസിയ്ക്കെതിരെ കേസ്

അറബിയും ഒട്ടകോം നെറ്റില്‍; പ്രവാസിയ്ക്കെതിരെ കേസ്

Posted By:
Subscribe to Filmibeat Malayalam
Youtube
പുതിയ മലയാള ചിത്രം യുട്യൂബില്‍ അപ് ലോഡ് ചെയ്ത വിദേശ മലയാളിയ്‌ക്കെതിരെ കേസ്.അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന സിനിമയുടെ അമേരിക്കയിലേയും കാനഡയിലേയും വിതരണാവകാശം സ്വന്തമാക്കിയ ഒമേഗ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പരാതിയെ തുടര്‍ന്നാണ് മെഴ്‌സിസൈഡ് പൊലീസ് ബ്രിട്ടണിലെ ലിവര്‍പൂളില്‍ താമസിക്കുന്ന മലയാളി യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ കമ്പ്യൂട്ടറും മറ്റും പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

ചിത്രം യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഒമേഗ ഇന്റര്‍നാഷണല്‍ യുട്യൂബിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുട്യൂബില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ മാറ്റുകയും വിദേശ മലയാളിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഗൂഗിള്‍ പരാതിക്കാര്‍ക്ക് കൈമാറുകയും ചെയ്തു.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ സൈബര്‍ പൊലീസിലും ഒമേഗ പരാതി നല്‍കി. ഇയാള്‍ സ്ഥിരമായി പുതിയ മലയാള ചിത്രങ്ങള്‍ നെറ്റില്‍ അപ് ലോഡ് ചെയ്യാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുകെയില്‍ ആന്റി പൈറസി അക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

English summary
Cyber police filed case agaist UK based malayali who uploaded Arabiyum Ottakavum P. Madhavan Nairum', new malayalam movie in YouTube.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam