»   » ഐ ആം അവറാച്ചന്‍ ദിലീപിന്റെ ആനക്കഥ

ഐ ആം അവറാച്ചന്‍ ദിലീപിന്റെ ആനക്കഥ

Posted By:
Subscribe to Filmibeat Malayalam
Dileep
വീണ്ടുമൊരു ഹിറ്റ് കോമഡിയ്ക്കുള്ള ഒരുക്കത്തിലാണ് ദിലീപ്. ജോസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കോമഡി ഹിറ്റെന്ന് ഉറപ്പിയ്ക്കാം.

ഭാര്യ മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യര്‍ നിര്‍മിയ്ക്കുന്ന മൈ നെയിം ഈസ് അവറാച്ചന്‍ എന്ന ചിത്രത്തിലാണ് ദിലീപ് ഇനി അഭിനയിക്കുന്നത്. കളര്‍ ഫാക്ടറിയുടെ ബാനറില്‍ നിര്‍മിയ്ക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് മലയാളത്തിലെ ഹിറ്റ് സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സായ സിബി കെ തോമസ്-ഉദയകൃഷ്ണ ടീമാണ്. നര്‍മ്മപശ്ചാത്തലത്തിലുള്ള ഒരാനക്കഥയായിരിക്കും ഇതെന്ന് സൂചനകളുണ്ട്.

മിസ്റ്റര്‍ മരുമകന്റെ ഷൂട്ടിങ് തീര്‍ക്കാനുള്ള ശ്രമത്തിലാണ് ദിലീപ്. കാര്യസ്ഥന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം സിബി-ഉദയ്കൃഷ്ണ കൂട്ടുകെട്ട് തിരക്കഥ രചിച്ച മിസ്റ്റര്‍ മരുമകനും വിജയചരിത്രം ആവര്‍ത്തിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപ്.

English summary
Dileep will start his new movie 'My name is Avarachan' by this September. To be directed by Jose Thomas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam