»   » രാജാവിന്റെ മകന്‍: കൃഷ്ണദാസായി ബിജു മേനോന്‍

രാജാവിന്റെ മകന്‍: കൃഷ്ണദാസായി ബിജു മേനോന്‍

Posted By:
Subscribe to Filmibeat Malayalam
Asin and Mohanlal
മോഹന്‍ലാലിന്റെ സൂപ്പര്‍താരപദവി അരക്കിട്ടുറപ്പിച്ച രാജാവിന്റെ മകന്റെ റീമേക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവരുന്നു. ചിത്രത്തില്‍ ലാലിനും സുരേഷ് ഗോപിയ്ക്കുമൊപ്പം ബിജു മേനോനും പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജാവിന്റെ മകനില്‍ അന്തരിച്ച നടന്‍ രതീഷ് അവതരിപ്പിച്ച കൃഷ്ണദാസെന്ന രാഷ്ട്രീയ നേതാവിന്റെ റോളിലായിരിക്കും ബിജു മേനോന്‍ എത്തുക.

1983ല്‍ സിഡ്‌നി ഷെല്‍ഡനെഴുതിയ റേഞ്ച് ഓഫ് ഏയ്ഞ്ചല്‍സ് എന്ന നോവലില്‍ പ്രചോദനമുള്‍ക്കൊണ്ട് ഡെന്നീസ് ജോസഫെഴുതിയ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ 1986ല്‍ വമ്പന്‍ ബോക്‌സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു.

കാലത്തിനനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തിയാണ് ഡെന്നീസ് തന്റെ പഴയഹിറ്റിനെ വീണ്ടും അവതരിപ്പിയ്ക്കുന്നത്. വിന്‍സെന്റ് ഗോമസായി മോഹന്‍ലാലും ഗോമസിന്റെ വലംകൈയ്യായ കുമാറായി സുരേഷ് ഗോപിയുമെത്തും.

പ്രതികാരത്തിന്റെ കഥ പറയുന്ന രാജാവിന്റെ മകനില്‍ അംബിക അവതരിപ്പിച്ച ആന്‍സിയായി ബോളിവുഡില്‍ തിളങ്ങുന്ന രണ്ട് മലയാളിതാരങ്ങളെയാണ് പരിഗണിയ്്ക്കുന്നത്. വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുമ്പോഴും സ്വന്തംഭാഷയില്‍ നായികാവേഷങ്ങള്‍ അവതരിപ്പിയ്ക്കാന്‍ ഭാഗ്യം ലഭിയ്ക്കാത്ത അസിനോ വിദ്യാ ബാലനോ ആയിരിക്കും ആന്‍സിയുടെ റോളിലെത്തുക. ഇവരുള്‍പ്പെടെയുള്ള താരനിര്‍ണയം പൂര്‍ത്തിയായിവരികയാണ്.

English summary
Apparently, remaking yesteryear super hits is a popular trend among Malayalam film makers these days. According to sources, director Thampi Kannanthanam and script writer Dennis Joseph, makers of the original movie, is on discussion to remade Mohanlal's one of the biggest hit "Rajavinte Makan" .

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam