»   » ചൈനാ ടൗണ്‍ നവംബറില്‍ തുടങ്ങും

ചൈനാ ടൗണ്‍ നവംബറില്‍ തുടങ്ങും

Posted By:
Subscribe to Filmibeat Malayalam
Mohanlal
ഹലോയ്ക്ക് ശേഷം മോഹന്‍ലാലും റാഫി മെക്കാര്‍ട്ടിന്‍മാരും ഒന്നിയ്ക്കുന്ന ചൈനാ ടൗണിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിയ്ക്കും. ഹലോ പോലെ ഒരു തട്ടുതകര്‍പ്പന്‍ എന്റര്‍ടൈന്‍മെന്റായിരിക്കും ഇതെന്നാണ് സൂചന.

ലാലിന് പുറമെ ദിലീപ്, ജയറാം, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചൈനാ ടൗണിലെത്തുമ്പോള്‍ അതൊരു കോമഡി ടൗണായി മാറുമെന്ന കാര്യമുറപ്പാണ്.

ബോളിവുഡ് താരം ദീപിക ഷായാണ് ചിത്രത്തില്‍ ലാലിന്റെ നായിക. കാവ്യ മാധവന്‍, റോമ എന്നിവരും ചിത്രത്തിലുണ്ടാവും. ഗോവ, പോണ്ടിച്ചേരി, പൊള്ളാച്ചി, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കുന്ന ചൈനാ ടൗണ്‍ നിര്‍മിയ്ക്കുന്നത് ആശീര്‍വാദ് ഫിലിംസാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam