»   » ക്രിസ്മസ് വിരുന്നുമായി ലാലും മമ്മൂട്ടിയും!

ക്രിസ്മസ് വിരുന്നുമായി ലാലും മമ്മൂട്ടിയും!

Subscribe to Filmibeat Malayalam
Mammootty and Mohanlal
ആരാധകരില്‍ എന്നും ആവേശം സൃഷ്ടിയ്ക്കുന്ന വെള്ളിത്തിരയിലെ സൂപ്പര്‍ പോരാട്ടത്തിന് തിരശ്ശീല ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മമ്മൂട്ടിയുടെ ചട്ടമ്പിനാടും ലാലിന്റെ ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കുള്ള ക്രിസ്മസ് വിരുന്നായി മാറുമെന്നാണ് സിനിമാരംഗത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചട്ടമ്പിനാട് ഡിസംബര്‍ 24നും ഇവിടം സ്വര്‍ഗ്ഗമാണ് ക്രിസ്മസ് ദിനത്തിലുമാണ് റിലീസ് നിശ്ചയിച്ചിരിയ്ക്കുന്നത്.

ബോക്‌സ് ഓഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച പഴശ്ശിരാജ, നിരൂപകപ്രശംസ നേടിയ ലൗഡ് സ്പീക്കര്‍, പാലേരി മാണിക്യം എന്നീ സിനിമകള്‍ക്ക് ശേഷമാണ് ചട്ടമ്പിനാടുമായി മമ്മൂട്ടി വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ചട്ടമ്പിനാടിലൂടെ വിജയചരിത്രം ആവര്‍ത്തിച്ച 2009 പൂര്‍ണമായി തന്റേതാക്കി മാറ്റാനാവും താരത്തിന്റെ ശ്രമം.

അതേ സമയം ഭ്രമരത്തിലൂടെ പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയെങ്കിലും ഏയ്ഞ്ചല്‍ ജോണിനേറ്റ തിരിച്ചടി സൃഷ്ടിച്ച സമ്മര്‍ദ്ദവുമായാണ് ലാല്‍ ടീം ഇവിടം സ്വര്‍ഗ്ഗമാണ് എന്ന കുടുംബചിത്രവുമായി തിയറ്ററുകളിലെത്തുന്നത്. ഹിറ്റ്‌മേക്കര്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രം ക്രിസ്മസ് സീണിലെ ഹോട്ട്‌ഫേവറിറ്റ് ആവുമെന്നാണ് വിലയിരുത്തലുകള്‍.

ഇരു സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ ഓഡിയോ റിലീസ് ചടങ്ങുകള്‍ നടത്താത്തതും ചാനല്‍ ട്രെയിലറുകളില്‍ മിതത്വം പാലിക്കുന്നതും പ്രേക്ഷകരുടെ ആകാംക്ഷ വളര്‍ത്തിയിട്ടുണ്ട്.

സൂപ്പര്‍സ്റ്റാറിന്റെ സിനിമ ആഘോഷമാക്കുകയെന്ന ഉദ്ദേശത്തോടെ ഇരുതാരങ്ങളുടെയും ഫാന്‍സുകള്‍ റിലീസിങ് സെന്ററുകള്‍ അലങ്കരിയ്ക്കുന്ന തിരക്കിലാണ്. രണ്ട് ചിത്രങ്ങളും നൂറ് വീതം തിയറ്ററുകളില്‍ റിലീസ് ഉണ്ടാവുമെന്നാണ് സൂചനകള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam