twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡാം 999 തമിഴ്‌നാടിനെതിരല്ല: സോഹന്‍ റോയ്

    By Lakshmi
    |

    Dam 999
    ഡാം 999 എന്ന ചിത്രം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെതിരായ വികാരം ഇളക്കിവിടാനാണെന്ന ആരോപണത്തിനെതിരെ സംവിധായകന്‍ സോഹന്‍ റോയ്. മുല്ലപ്പെരിയാര്‍ മാത്രം വിഷയമാക്കിയോ അക്കാര്യത്തില്‍ തമിഴ്‌നാടിനെതിരെ വികാരമുണ്ടാക്കണമെന്ന് ഉദ്ദേശിച്ചോ ഉള്ള പടമല്ലെന്ന് അദ്ദേഹം പറയുന്നു.

    ചിത്രം നിരോധിക്കണമെന്നാണ് തമിഴ്‌നാട്ടിലെ പട്ടാളിമക്കള്‍ കക്ഷിയും എംഡിഎംകെയും ആവശ്യപ്പെട്ടിരിക്കുന്നത്. ഞാനീ ചിത്രമെടുത്തത് വലിയ അണക്കെട്ടുകള്‍ എത്രമാത്രം ദോഷകരമാണെന്നകാര്യത്തില്‍ ജനങ്ങളില്‍ ഒരു അവബോധമുണ്ടാക്കാനാണ്. 1975ല്‍ ചൈനയിലെ ബാന്‍കിയാവോ എന്ന അണക്കെട്ട് തകര്‍ന്ന് 2.5ലക്ഷം പേര്‍ മരിക്കാനിടയായ സംഭവത്തെ ആധാരമാക്കിയുള്ളതാണ് തന്റെ ചിത്രമെന്നും സോഹന്‍ റോയ് വ്യക്തമാക്കിയിട്ടുണ്ട്.

    ലോകത്തൊട്ടുക്കുമായി സുരക്ഷിതമല്ലാത്ത നാലായിരത്തോളം വലിയ അണക്കെട്ടുകളുണ്ട്. കേരളത്തിന്റെ സാഹചര്യത്തിലെടുക്കുകയാണെങ്കില്‍ അത് മുല്ലപ്പെരിയാര്‍ അണക്കെട്ടാണ്. മറ്റിടങ്ങളിലുള്ളവര്‍ക്ക് അവര്‍ക്ക് ഭീഷണിയാകുന്ന മറ്റു റിസര്‍വോയറുകളും അണക്കെട്ടുകളുമുണ്ട്- സോഹന്‍ റോയ് പറഞ്ഞു.

    ഡാം 999 നവംബര്‍ 25നാണ് റിലീസ് ചെയ്യുന്നത്. അമ്പത് കോടിരൂപചെലവിട്ടാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുമ്പ് സോഹന്‍ റോയ് തന്നെ ചെയ്ത ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു ഡോക്യുമെന്ററിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ചെയ്തിരിക്കുന്നത്. ഡാം 999ന്റെ തിരക്കഥ ഇതിനകം തന്നെ ഓസ്‌കാര്‍ ലൈബ്രറിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    English summary
    Even as political parties in Tamil Nadu are demanding that Dam 999 be banned, the movie's debutant director Sohan Roy claimed that there was nothing parochial about its theme or the way it has been treated,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X