»   » നന്ദനം തമിഴകത്തേക്ക്- ഗുരുവായൂരപ്പന് പകരം ആണ്ടവന്‍

നന്ദനം തമിഴകത്തേക്ക്- ഗുരുവായൂരപ്പന് പകരം ആണ്ടവന്‍

Subscribe to Filmibeat Malayalam
Ananya
മലയാളത്തില്‍ വന്‍ വിജയം കൊയ്ത നന്ദനം തമിഴകത്തേക്ക്. രഞ്ജിത്തിന്റെ സംവിധാനത്തില്‍ പൃഥ്വിയും നവ്യയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം ചില മാറ്റങ്ങളോടെയാണ് തമിഴില്‍ റീമേയ്ക്ക് ചെയ്യുന്നത്. യോഗി, തിരുഡാ തിരു‍‍‍ഡി സിനിമകള്‍ സംവിധാനം ചെയ്ത സുബ്രഹ്മണ്യം ശിവയാണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്.

സീഡന്‍ (ശിഷ്യന്‍)എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരിയ്ക്കുന്നത് പൃഥ്വിരാജിനെ തന്നെയാണ്. അനന്യയായിരിക്കും പൃഥ്വിയുടെ പ്രണയ ജോഡിയായി അഭിനയിക്കുക. നന്ദനത്തിലെ ഹൈലൈറ്റുകളിലൊന്നായ ഗുരുവായൂരപ്പന്റെ കഥാപാത്രം തമിഴകത്തെത്തുമ്പോള്‍ പഴനിയാണ്ടവനായി രൂപാന്തരം പ്രാപിയ്ക്കും. കോളിവുഡിലെ യുവതാരങ്ങളില്‍ പ്രമുഖനായ ധനുഷായിരിക്കും പഴനി ആണ്ടവന്റെ വേഷം അവതരിപ്പിയ്ക്കുക. മലയാളത്തില്‍ അരവിന്ദ് അവതരിപ്പിച്ച ശ്രീകൃഷ്ണന്റെ വേഷം വന്‍ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.

കരിയറില്‍ ഇതാദ്യമായാണ് ധനുഷ് ഒരു ഇരട്ട നായക ചിത്രത്തില്‍ അഭിനയിക്കുന്നത്. ദൈവ വേഷം കെട്ടാതെ ഫാന്റസിയുടെ പശ്ചാത്തലത്തില്‍ ഒരു ദൈവീക കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ കിട്ടിയ അവസരമാണ് ധനുഷ് തന്റെ ഏകനായക പോളിസി മാറ്റിവെച്ച് ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam