»   » സിനിമാ സമരത്തിന് പിന്നില്‍ മന്ത്രിയും സൂപ്പറും?

സിനിമാ സമരത്തിന് പിന്നില്‍ മന്ത്രിയും സൂപ്പറും?

Posted By:
Subscribe to Filmibeat Malayalam
Film Reel
കൊച്ചി: വ്യാപക സിനിമാ റിലീസിംഗ് ആവശ്യപ്പെട്ട് ഒരുവിഭാഗം തീയറ്റര്‍ ഉടമകള്‍ ആരംഭിച്ച സമരത്തിന് പിന്നില്‍ ഒരു സൂപ്പര്‍താരവും മന്ത്രിയുമാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. വൈഡ് റിലീസിങിനെ എതിര്‍ക്കുന്ന വിഭാഗമാണിവര്‍.

ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നും മന്ത്രിയടക്കമുള്ളവര്‍ വിളിച്ചാലും ഇനി ചര്‍ച്ചയ്ക്കില്ലെന്നും ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗത്തിനുശേഷം ബഷീര്‍ പറഞ്ഞു.

മന്ത്രിയുടെയും സൂപ്പര്‍താരത്തിന്റേയും സ്വാര്‍ഥതാല്‍പ്പര്യമാണു സമരത്തിനു പിന്നിലെന്നാണു ഫെഡറേഷന്റെ ആരോപണം. സൂപ്പര്‍താരം ആരാണെന്ന ചോദ്യത്തിനു കൃത്യമായ മറുപടി പറയാന്‍ ബഷീര്‍ തയാറായില്ലെങ്കിലും സൂചന നല്‍കി.

വ്യാപക റിലീസിംഗിനു തിടുക്കംകൂട്ടുന്ന മന്ത്രി സീറോ ടാക്‌സ് അടക്കം മുമ്പ് ഉറപ്പുനല്‍കിയ നാലു കാര്യങ്ങളില്‍ ഒരു തീരുമാനവും കൈക്കൊള്ളുന്നില്ല. സൂപ്പര്‍താരങ്ങളുടെ നിര്‍മാണവിതരണക്കമ്പനികള്‍ക്ക് അധികവരുമാനം ഉണ്ടാക്കാനാണു വ്യാപക റിലീസിംഗിനു താല്‍പ്പര്യപ്പെടുന്നത്. ഈ സമ്മര്‍ദത്തിനു വഴങ്ങുന്ന മന്ത്രിയുമായി ഇനിയൊരു ചര്‍ച്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരം കൂടുതല്‍ ശക്തമാക്കാനാണു ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ തീരുമാനം. 26നു മന്ത്രി കെ.ബി. ഗണേശ്കുമാര്‍ വിവിധ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലും വ്യാപക റിലീസിംഗ് അനുവദിക്കുന്നില്ലെങ്കില്‍ യുവജനപങ്കാളിത്തത്തോടെ സമരം ശക്തമാക്കുമെന്നും അസോസിയേഷനു കീഴിലുള്ള മുഴുവന്‍ തീയറ്ററും അടച്ചിടുമെന്നും നിര്‍വാഹകസമിതി യോഗത്തിനുശേഷം പ്രസിഡന്റ് മോഹനന്‍ പറഞ്ഞു.

ഫെഡറേഷന്റെ ഗുണ്ടായിസത്തിനെതിരേ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കലേക്കു സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

37 സെന്ററുകളിലെ 126 തീയറ്ററുകളാണ് ഇപ്പോള്‍ അടച്ചിട്ടു സമരം ചെയ്യുന്നത്. എന്നാല്‍ വ്യാപക റിലീസിംഗ് നടപ്പാക്കിയില്ലെങ്കില്‍ അസോസിയേഷനു കീഴിലുള്ള 430 തീയറ്ററും അടച്ചിട്ട് സമരം ശക്തമാക്കാനാണ് അസോസിയേഷന്റെ തീരുമാനം.

റിലീസ് സിനിമകളുടെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റു ഗുണ്ടാപ്പിരിവു നടത്താനും വ്യാജ സിഡിക്കാരെ സഹായിക്കാനുമാണു ഫെഡറേഷന്‍ വ്യാപക റിലീസിംഗിനെ എതിര്‍ക്കുന്നതെന്നും അസോസിയേഷന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സിനിമാ നിര്‍മാണം സ്തംഭിപ്പിച്ചു സമരം ചെയ്യാനുള്ള നീക്കം പ്രതിരോധിക്കാന്‍ ഫെഫ്കയും രംഗത്തെത്തിയതോടെ സിനിമാമേഖലയിലെ പ്രശ്‌നം സങ്കീര്‍ണമായിരിക്കുകയാണ്.

ഫെഫ്ക അംഗങ്ങള്‍ കരാര്‍ ലംഘിച്ചു കൂടുതല്‍ വേതനം കൈപ്പറ്റുന്നതു സിനിമാ മേഖലയെ തകര്‍ക്കുന്നുവെന്നാരോപിച്ചാണു നവംബര്‍ ഒന്നുമുതല്‍ സമരം തുടങ്ങുന്നത്.

English summary
A meeting of Kerala Film Exhibitors Association was held in Kochi yesterday. The meeting decided to continue their indefinite strike.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam