»   » ബെസ്റ്റ് ആക്ടറിന്റെ ത്രില്ലില്‍ സോനു

ബെസ്റ്റ് ആക്ടറിന്റെ ത്രില്ലില്‍ സോനു

Posted By:
Subscribe to Filmibeat Malayalam
Sonu
ബെസ്റ്റ് ആക്ടര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് കന്നഡ താരം സോനു. മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ആക്ടറില്‍ മമ്മൂട്ടിയുടെ നായികയാവാന്‍ സാധിച്ചത് വലിയ ഭാഗ്യമാണെന്നും തന്നെ പോലൊരു പുതുമുഖത്തിന് ലഭിയ്ക്കുന്ന മികച്ച അവസരമാണെന്നും സോനു പറയുന്നു.

മമ്മൂട്ടിയെ പോലുള്ള വലിയ താരത്തിനൊപ്പം അഭിനയിക്കുന്നത് ചെറിയ ടെന്‍ഷന്‍ ഉണ്ടാക്കുന്ന കാര്യമാണെന്നും നടി തുറന്നു സമ്മതിയ്ക്കുന്നു. ഇതുവരെ നാലു മലയാള സിനിമകള്‍ മാത്രമാണ് സോനു കണ്ടിട്ടുള്ളത്. മമ്മൂട്ടിയുടെ തന്നെ കാഴ്ച, ലാലിന്റെ മാടമ്പി, പൃഥ്വിരാജിന്റെ റോബിന്‍ഹുഡ്, ദിലീപിന്റെ പാസഞ്ചര്‍ എന്നിവയാണ് ആ സിനിമകള്‍. മലയാളത്തിലെ നമ്പര്‍ വണ്‍ താരമായ കാവ്യ മാധവനാണ് സോനുവിന്റെ പ്രിയ താരം.

ഉലകനായകന്‍ കമല്‍ഹാസന്റെ പേഴ്‌സണല്‍ മേക്കപ്പ് മാനാണ് സോനുവിന്റെ പിതാവ്. ഇന്‍ധി നിന്ന പ്രീതിയ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ സോനു പൊലീസ് ക്വാര്‍ട്ടേഴ്‌സ് എന്ന തമിഴ് ചിത്രവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബെസ്റ്റ് ആക്ടറിലൂടെ മലയാളത്തിലെ ബെസ്റ്റ് ആക്ടട്രസായി മാറാമെന്ന പ്രതീക്ഷയിലാണ് ഈ കന്നഡക്കാരി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam