»   » അടുത്ത ലക്ഷ്യം യുവനടനും നടിയും?

അടുത്ത ലക്ഷ്യം യുവനടനും നടിയും?

Posted By:
Subscribe to Filmibeat Malayalam
young Stars of Malayalam
തിരുവനന്തപുരം: ചലച്ചിത്രലോകത്തുനിന്നും വന്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ പലരും ആദായനികുതി വകുപ്പിന്റെ നടപടികള്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍താരങ്ങള്‍ക്കുപിന്നാലെ മലയാളത്തിലെ ഒരു പ്രമുഖ യുവനടന്റെയും ഇവിടെനിന്നും തമിഴകത്തെത്തി വെന്നിക്കൊടിപാറിച്ച യുവനടിയുടെയും വീടുകളില്‍ റെയ്ഡ് നടന്നേയ്ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ആദായനികുതി ഉദ്യോഗസ്ഥര്‍ ഇതിന് തയ്യാറെടുക്കുന്നുണ്ടെന്നും ഇവരുടെ പണമിടപാടുകളും ബിസിനസും മറ്റും നിരീക്ഷിക്കുന്നുണ്ടെന്നുമാണ് സൂചന. റെയ്ഡ് എന്നു നടക്കുമെന്നകാര്യത്തില്‍ വ്യക്തതയില്ല.

നിര്‍മ്മാതാക്കളുടെ സംഘടന താരങ്ങളുടെ പ്രതിഫലം 25% കുറയ്ക്കണമെന്ന വ്യവസ്ഥ വച്ചിട്ടും പലവട്ടം തന്റെ പ്രതിഫലം കുത്തന്നെ ഉയര്‍ത്തിയ ഒരു യുവനടനെയാണ് ഉദ്യോഗസ്ഥര്‍ നോട്ടമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ഈ നടനെതിരെ നികുതിവെട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മലയാളത്തില്‍ അരങ്ങേറ്റം നടത്തി പിന്നീട് തമിഴകത്തും തെലുങ്കിലും താരറാണിയായി ഉയര്‍ന്ന യുവനടിയാണ് അടുത്ത നോട്ടപ്പുള്ളി. ഇവരുടെ ചെന്നൈയിലെയും കേരളത്തിലെയും വീടുകളില്‍ റെയ്ഡ് നടത്താനാണത്രേ ഉദ്യോസ്ഥരുടെ പദ്ധതി. ഗ്ലാമര്‍താരമെന്ന് പേരെടുത്ത ഇവര്‍ അടുത്തിടെ ചില വിവാദങ്ങളിലകപ്പെട്ടിരുന്നു.

അഭിനയത്തിന് പുറമേ ബിസിനസുകള്‍ക്കും മറ്റും പണം മുടക്കുന്ന താരങ്ങളെയാണ് ആദാനയനികുതി വകുപ്പ് നോട്ടമിട്ടിരിക്കുന്നത്. പല മുന്‍നിര താരങ്ങളും പ്രിതഫലം പകുതി ചെക്കായും പകുതി പണമായുമാണത്രേ വാങ്ങിക്കുന്നത്. പണമായി വാങ്ങുന്നത് ഇവര്‍ ബിസിനസിലേയ്ക്ക് മറിക്കുകയാണ് ചെയ്യുന്നത്.

ഇതിനൊന്നും പലരും കൃത്യമായി വിവരങ്ങളും രേഖകളും സൂക്ഷിക്കാറുമില്ലത്രേ. നടന്മാരായിരിക്കേ വന്‍ ബിസിനസ് സംരംഭങ്ങളും നടത്തുന്നതിനാലാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തന്നെ ആദ്യഘട്ടത്തിലെ പരിശോധനയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന.

English summary
Income Tax officials are targeting a young super star and a glamour actress in Malayalam industry. They may held raids soon in these stars residents,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam