For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിണക്കങ്ങളൊഴിയുന്ന മലയാള സിനിമ

  By Ravi Nath
  |

  Movie-Reel
  അതെ മോളിവുഡ്ഡില്‍ ഇപ്പോള്‍ മഞ്ഞുരുകലിന്റെ സീസണാണ്. തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും ഗുണപരവുമാണ് ബന്ധങ്ങളിലെ ഈ പുനരൈക്യങ്ങള്‍. ഏറ്റവും പുതിയതായ് നമുക്ക് മുമ്പിലുള്ളത് വിനയന്‍ ജയസൂര്യ സിനിമയുടെ വിശേഷമാണ്.

  മാക്ട യൂണിയന്‍ വിവാദങ്ങള്‍ മുഖ്യധാരയില്‍ നിന്നും വിനയനെ ഒറ്റപ്പെടുത്തുന്നിടത്താണ് കൊണ്ടു ചെന്നെത്തിച്ചത്. എന്നിട്ടും വിനയന്‍ നിവര്‍ന്നു നിന്നു രണ്ടുമൂന്ന് സിനിമകള്‍ ചെയ്തു.

  വിനയന്റെ യക്ഷിയും ഞാനും എന്ന സിനിമ തിലകനെ സിനിമയില്‍ നിന്നകറ്റി. സൂപ്പര്‍ സ്റ്റാറുകളുമായ് സംവിധായകന്‍ കൊമ്പുകോര്‍ക്കുകയും ചെയ്തു.

  പ്രശസ്ത സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും ഉടക്കി. കേസും കോടതിയുമായി ഇങ്ങനെ പ്രശ്‌നങ്ങളുടെമേല്‍ പ്രശ്‌നങ്ങള്‍ വളര്‍ന്ന് പലരും പരസ്പരം കണ്ടാല്‍ മിണ്ടാതെയുമായി.

  മാക്ടയില്‍ നിന്നും മുക്കാല്‍ പങ്ക് ആളുകളും ഫെഫ്ക്കയിലെത്തി. ഫെഫ്ക്കയ്ക്ക് ദേശീയ യൂനിയനില്‍ അംഗീകാരവും കിട്ടി. വിനയന്റെ കൂടെ നിന്നവരൊക്കെ പാത്തും പതുങ്ങിയും ഫെഫ്ക്കയിലെത്തി വിനയനെതിരെ വലിയ വായില്‍ വിമര്‍ശനങ്ങളും തൊടുത്തുവിട്ടു.

  പ്രശ്‌നമുണ്ടാക്കിയവരൊക്കെ ഒന്നായപ്പോഴും വിനയന്‍ പിടിച്ചു നിന്നു. കാര്യങ്ങളൊക്കെ മാറിമറിഞ്ഞു വന്നു. വിലക്കുകള്‍ കൊണ്ട് തിലകന് കുറച്ച് നഷ്ടമുണ്ടായെങ്കിലും രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലൂടെ ശക്തമായ് തിരിച്ചെത്തി. ഇഷ്ടംപോലെ
  സിനിമകളുമായി.

  സുകുമാര്‍ അഴീക്കോടിന്റെ അസുഖം മോഹന്‍ലാലുമായുള്ള പിണക്കം തീര്‍ത്തു. തിലകനും നെടുമുടി വേണുവും തമ്മിലുള്ള സൗഹൃദം രഞ്ജിത്തിന്റെ 'ലീല ഒരു അവിരാമനാടകം' കഴിയുമ്പോഴേക്കും ശക്തമായ് പുനഃസ്ഥാപിക്കപ്പെടും. കാരണം ഇവര്‍ ഇരുവരും രണ്ട് പ്രധാന കഥാപാത്രങ്ങളായ് ലീലയില്‍ പ്രത്യക്ഷപെടുന്നുണ്ട്.

  വിനയന്‍ കൊണ്ടുവന്ന അഭിനേതാക്കളാണ് ജയസൂര്യയും, മണിക്കുട്ടനുമൊക്കെ. പക്ഷേ വിനയന് വിലക്ക് കല്പിച്ചതോടെ വിനയന്റെ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും ഈ ചെറുപ്പക്കാര്‍ക്ക് വിഷമമായി. അവസരങ്ങള്‍ നഷ്ടപ്പെടുത്തി കൊണ്ടുള്ള നന്ദിയും കടപ്പാടുമൊന്നും സിനിമയ്ക്ക് ആവശ്യമില്ലെന്ന് എന്നേ തെളിയിക്കപ്പെട്ടതാണ്.

  എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിയല്ലോ. വിനയനോടും ആര്‍ക്കും വലിയ പരിഭവമില്ല. നിസ്സാരനായ ശത്രുവിനെ ആരും ഭയക്കാറുമില്ല. ആ അവസ്ഥയിലാണിപ്പോള്‍ വിനയന്‍. വിനയന്റെ പുതിയ ചിത്രത്തില്‍ ജയസൂര്യ നായകനാവുന്നു എന്ന വാര്‍ത്ത ഇനി പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്താതിരുന്നാല്‍ കാര്യങ്ങളെല്ലാം ശുഭം.

  English summary
  After half a decade, Jayasuriya will be back with his mentor director Vinayan for the movie 'Alibabayum 41 Kallanmaraum'. A remake of the original hit with the same title featuring Prem Nazir, Jayabharathi and Adoor Bhasi, Jayasuriya will be in the title role made immortal by Prem Nazir.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X