»   » പ്രിയനന്ദനന്റെ ചിത്രത്തില്‍ ജയസൂര്യ

പ്രിയനന്ദനന്റെ ചിത്രത്തില്‍ ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam
Jyasurya
ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്റെ പുതിയ ചിത്രത്തില്‍ ജയസൂര്യ നായകനാവുന്നു. സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ യുവഗായകന്റെ വേഷത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പകുതിയോടെ ആരംഭിക്കുമെന്നാണ് അറിയുന്നത്. പ്രയനന്ദന്റെ നാലാമത്തെ ചിത്രമായ ഇതിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല.

നെയ്ത്തുകാരന്‍, പുലിജന്മം, സൂഫി പറഞ്ഞ കഥ തുടങ്ങിയവയാണ് പ്രിയന്റെ മറ്റു ചിത്രങ്ങള്‍. കെ.പി. രാമനുണ്ണിയുടെ രചനയില്‍ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'സൂഫി പറഞ്ഞ കഥ' ഒക്ടോബറില്‍ തിയേറ്ററിലെത്തും.

ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ താരനിര്‍ണയം നടന്നുവരികയാണ്, മലയാളസിനിമയിലെ പ്രമുഖതാരങ്ങള്‍ പലരും പുതിയ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

അനായാസമായ അഭിനയശൈലിയും നായക വേഷങ്ങള്‍ക്കൊപ്പം തന്നെ നെഗറ്റീവ് റോളുകളും ചെയ്യാനുള്ള ജയസൂര്യയുടെ സന്നദ്ധതയും ഇതിനകം തന്നെ പ്രശംസ നേടിയിട്ടുണ്ട്.

പ്രിയനന്ദനെ പോലെയുള്ള ഒരു സംവിധായകന്റെ ചിത്രത്തിലവസരം കിട്ടുകയെന്നത് ജയസൂര്യയെന്ന നടനുള്ള ഒരു അംഗീകാരമായിത്തന്നെ വേണം കരുതാന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam