»   » കമലിന്റെ ക്യാന്‍സര്‍ ഡയലോഗ് ആര്‍സിസിയില്‍

കമലിന്റെ ക്യാന്‍സര്‍ ഡയലോഗ് ആര്‍സിസിയില്‍

Posted By:
Subscribe to Filmibeat Malayalam
Kamal Hassan
പ്രതീക്ഷകള്‍ അസ്തമിച്ച് ആശുപത്രിയിലെത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസമേകാന്‍ സിനിമാ ഡയലോഗ്. അടുത്തിടെ തിയറ്ററുകളിലെത്തിയ ഫോര്‍ഫ്രണ്ട്‌സ് എന്ന സിനിമയിലെ രംഗങ്ങളാണ് അര്‍ബുദരോഗികളില്‍ പ്രതീക്ഷയുടെ തിരിനാളം തെളിയിക്കുന്നത്.

ഫോര്‍ഫ്രണ്ട്‌സില്‍ ക്യാന്‍സറിനെപ്പറ്റിയുള്ള ഉലകനായകന്‍ കമല്‍ഹാസന്‍ സുദീര്‍ഘമായ സംഭാഷണം നടത്തുണ്ട്. ഇത് രോഗികളില്‍ ചലനം സൃഷ്ടിയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രവര്‍ത്തകര്‍.

കമല്‍ഹാസന്റെ സംഭാഷണം അടങ്ങിയ 12 മിനിറ്റ് നീളമുള്ള രംഗം സിഡിയിലാക്കി തിരുവനന്തപുരം ആര്‍സിസിക്കാണ് കൈമാറിയത്. ക്യാന്‍സര്‍ രോഗത്തെ ശത്രുവായിക്കണ്ട്് പരാജയപ്പെടുത്തണമെന്ന് ആഹ്വാനംചെയ്യുന്ന കമല്‍ഹാസന്‍ രോഗത്തെ അതിജീവിച്ച ഒട്ടേറെ പേരുടെ അനുഭവവും സിനിമയില്‍ വെയ്ക്കുന്നുണ്ട്.

ആര്‍സിസിയില്‍ പ്രവര്‍ത്തിക്കുന്ന സസ്‌നേഹം എന്ന സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സിഡി ആര്‍സിസി ഡയറക്ടര്‍ ഡോ. കുസുമകുമാരിക്ക് കൈമാറി. സംവിധായകന്‍ സജി സുരേന്ദ്രന്‍, തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര, ക്യാമറമാന്‍ അനില്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam