»   » ഓസ്‌കാര്‍ : ഷോണ്‍ പെന്‍ നടന്‍; കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ മികച്ച നടി

ഓസ്‌കാര്‍ : ഷോണ്‍ പെന്‍ നടന്‍; കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ മികച്ച നടി

Subscribe to Filmibeat Malayalam

എണ്‍പത്തിയൊന്നാം ഓസ്‌ക്കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം നടന്‍ ഷോണ്‍ പെന്‍ നേടി. കേറ്റ്‌ വിന്‍സ്‌ലെറ്റാണ്‌ മികച്ച നടി.

'മില്‍ക്ക്‌' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഷോണ്‍ പെന്‍ മികച്ച നടനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി. എണ്‍പതുകളില്‍ സജീവമായ ഹോളിവുഡ്‌ നടന്‍മാരുടെ തലമുറയില്‍ മികച്ച നടനെന്ന ഖ്യാതി നേടിയ ഷോണ്‍ പെന്നിന്‌ ഒന്നിലധികം തവണ ഓസ്‌കാറിന്‌ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്‌.

മില്‍ക്കില്‍ ഒരു ക്യാമറ സ്‌റ്റോര്‍ ഉടമയുടെ കഥാപാത്രത്തെ അവിസ്‌മരണീയമാക്കിയാണ്‌ ഷോണ്‍ പെന്‍ മികച്ച നടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയത്‌. അമേരിക്കയിലെ സ്വവര്‍ഗ പ്രേമികളുടെ പൗരവാകാശങ്ങള്‍ക്ക്‌ വേണ്ടിയുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട ഹാര്‍വെ മില്‍ക്കിന്റെ ജീവിത കഥയുടെ ആവിഷ്‌ക്കാരമാണ്‌ മില്‍ക്ക്‌.

Kate Winslet gets best actress Oscar for The Reader
'ദ റീഡര്‍' എന്ന ചിത്രത്തിലെ അഭിനയമാണ് കേറ്റ്‌ വിന്‍സ്‌ ലെറ്റിന്‌ മികച്ച നടിയ്‌ക്കുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം നേടിക്കൊടുത്തത്‌. ടൈറ്റാനിക്കിലൂടെ ലോകത്തിന്റെ ഓമനയായി മാറിയ കേറ്റിന്‌‌ ഇതിന്‌ മുമ്പ്‌ അഞ്ച്‌ തവണ ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്‌.

നാസി ഭൂതകാലമുള്ള ജര്‍മന്‍ യുവതിയുടെ വേഷമാണ്‌ റീഡറില്‍ കേറ്റ്‌ അവതരിപ്പിച്ചത്‌. ഈ വര്‍ഷമാദ്യമിറങ്ങിയ റവല്യൂഷണറി റോഡിലും മികച്ച അഭിനയമാണ്‌ കേറ്റ്‌ കാഴ്‌ചവെച്ചത്‌. റീഡറിലെ അഭിനയത്തിന്‌ മികച്ച സഹനടിയ്‌ക്കും റവല്യൂഷണറി റോഡിലെ അഭിനയത്തിന്‌ മികച്ച നടിയ്‌ക്കുമുള്ള ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരങ്ങള്‍ കേറ്റ്‌ സ്വന്തമാക്കിയിരുന്നു.

യുദ്ധാനന്തര ജര്‍മ്മനിയുടെ കഥയാണ്‌ ദ റീഡര്‍ പ്രമേയമാക്കുന്നത്‌. കൗമാരപ്രായക്കാരനായ മൈക്കിള്‍ ബെര്‍ലിന്‍ തന്റെ ഇരട്ടി പ്രായമുള്ള ഹന്നയെന്ന സ്‌ത്രീയുമായുള്ള ബന്ധമാണ്‌ ദ റീഡറിന്റെ ഇതിവൃത്തം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam