»   » കാവ്യയുടെ രണ്ടാംവരവ്‌ ദിലീപിനൊപ്പം

കാവ്യയുടെ രണ്ടാംവരവ്‌ ദിലീപിനൊപ്പം

Subscribe to Filmibeat Malayalam
Kavya with Dileep
കാവ്യയും ദിലീപും തമ്മില്‍ എന്തോ രഹസ്യബന്ധമുണ്ടെന്നുള്ള ഗോസിപ്പ്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. ഈ ബന്ധമാണ്‌ കാവ്യയുടെ വിവാഹബന്ധം തകരാന്‍ കാരണമായതെന്നുവരെ ആരോപണങ്ങളുണ്ടായിരുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

അതുകൊണ്ടുതന്നെ തിരിച്ചുവരവില്‍ കാവ്യ ദിലീപ്‌ ചിത്രങ്ങളില്‍ നിന്നും മാറി നല്‍ക്കുമെന്നായിരുന്നു പരക്കെ വിശ്വസിക്കപ്പെട്ടത്‌. എന്നാല്‍ കാവ്യ രണ്ടാംവരവ്‌ നടത്തുന്നത്‌ ദിലീപിന്റെ നായികയായിത്തന്നെയാണെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌.

ജോഷി സംവിധാനം ചെയ്യുന്ന ദിലീപ്‌ ചിത്രത്തിലൂടെയാണത്രേ കാവ്യയുടെ രണ്ടാംവരവ്‌. മേജര്‍ രവിയുടെ മാടന്‍ കൊല്ലി ഉള്‍പ്പെടെ ഒട്ടേറെ പ്രൊജക്ടുകളിലേയ്‌ക്ക്‌ ക്ഷണമുണ്ടായെങ്കിലും കാവ്യ തിരഞ്ഞെടുത്തത്‌ ദിലീപ്‌ ചിത്രം തന്നെയാണ്‌.

ഒരു ചലച്ചിത്ര വാരികക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ കാവ്യ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌. റണ്‍വേ എന്ന മെഗാഹിറ്റ്‌ ചിത്രത്തിന്റെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവമാണ്‌ കാവ്യ നായികയാവുന്ന ദിലീപ്‌ ചിത്രം.

ഒക്ടോബറില്‍ ഇതിന്റെ ചിത്രീകരണം തുടങ്ങുമെന്നറിയുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അഭിനയത്തില്‍ സജീവമാകാനും വെറുതെയിരിക്കുന്നത്‌ നിര്‍ത്താനും തന്നെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുകൊണ്ടാണ്‌ പെട്ടെന്ന്‌ തന്നെ രണ്ടാംവരവിന്‌ തീരുമാനിച്ചതെന്നും അഭിമുഖത്തില്‍ കാവ്യ പറയുന്നുണ്ട്‌.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ലാല്‍ജോസ്‌ ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു ഹീറോയിന്‍ എന്ന നിലയില്‍ കാവ്യയുടെ അരങ്ങേറ്റം. ചിത്രം മോശമല്ലാത്ത വിജയവുമായിരുന്നു.

അന്നത്തെ ആ നല്ല തുടക്കമാണ്‌ രണ്ടാവരവിലും രാശിയുള്ള നായകനൊപ്പം അഭിനയിക്കാന്‍ കാവ്യയെ പ്രേരിപ്പിക്കുന്നത്‌. പ്രേക്ഷകര്‍ മനംതുറന്ന്‌ സ്വീകരിച്ച ജോഡികളാണ്‌ കാവ്യയും ദിലീപും. ഇവര്‍ അഭിനയിച്ചതില്‍ ഏറ്റവും വിജയം നേടിയ ചിത്രം മീശ മാധവനാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam