»   » ചാനല്‍ റിപ്പോര്‍ട്ടറായി മമ്മൂട്ടി

ചാനല്‍ റിപ്പോര്‍ട്ടറായി മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
പൃഥ്വിരാജിന് സോളോ ഹിറ്റ് സമ്മാനിച്ചതിലൂടെ നമ്പര്‍വണ്ണായി മാറിയ സംവിധായകന്‍ ദീപന്‍ മമ്മൂട്ടിക്കൊപ്പം ചേരുന്നു. ന്യൂസ് മേക്കര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി യുവസംവിധായകന്‍ ഒരുക്കുന്നത്. സിനിമയില്‍ ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്.

ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന സിനിമയുടെ നിര്‍മാതാവ് മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജ്ജാണെന്ന പ്രത്യേകതയുമുണ്ട്. സിന്‍സില്‍സെല്ലുലോയ്ഡിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ന്യൂസ് മേക്കറിലൂടെ ജോര്‍ജ്ജും ഇതോടെ സ്വതന്ത്ര നിര്‍മാതാവായി മാറുകയാണ്.

പുതിയമുഖം ഹിറ്റായതിന് പിന്നാലെ മമ്മൂട്ടിയുടെ ഡേറ്റ് ദീപന് ലഭിച്ചെങ്കിലും തിരക്കുകള്‍ കാരണം ഈ പ്രൊജക്ട് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. പുതിയമുഖത്തിന് ശേഷമുള്ള പൃഥ്വി ചിത്രമായ ഹീറോയുടെ ജോലികളിലാണ് ദീപന്‍ ഇപ്പോള്‍. തെന്നിന്ത്യന്‍ ഗ്ലാമര്‍താരം ശ്രീയ നായികയാവുന്ന ചിത്രം പൂര്‍ത്തിയായതിന് ശേഷമായിരിക്കും ന്യൂസ് മേക്കറുടെ ജോലി ദീപന്‍ ആരംഭിയ്ക്കുക.

വിനോദ് ഗുരുവായൂരാണ് ന്യൂസ് മേക്കറിന്റെ തിരക്കഥ ഒരുക്കുന്നത്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് രതീഷ് വേഗ സംഗീതമൊരുക്കും. ജനുവരിയില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം 2012ലെ മമ്മൂട്ടിയുെട ഓണച്ചിത്രമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയുടെ കരിയറിലെ എണ്ണപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ന്യൂ ഡല്‍ഹിയിലെ ജേര്‍ണലിസ്റ്റ് ജി കൃഷ്ണമൂര്‍ത്തിയെന്ന ജെകെ. ന്യൂഡല്‍ഹിയിലെ ജേര്‍ണലിസ്റ്റിന്റെ ആയുധം തൂലികയായിരുന്നെങ്കില്‍ ന്യൂസ് മേക്കറുടേത് ക്യാമറയാവുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
In News Maker', Mamootty dons the role of a channel reporter. Deepan is directing the film under the banner of Silsil Celluloid. Mammooty's close friend George is producing the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam