»   » സിപിഎം രാഷ്ട്രീയത്തില്‍ ഇത് മമ്മൂട്ടി രണ്ടാംതവണ

സിപിഎം രാഷ്ട്രീയത്തില്‍ ഇത് മമ്മൂട്ടി രണ്ടാംതവണ

Posted By:
Subscribe to Filmibeat Malayalam
August 15
ഇതാദ്യമായല്ല മമ്മൂട്ടി സിനിമ സിപിഎമ്മിന്റെ വിഭാഗീയതയില്‍ ഇടപെടുന്നത്. 2008 ജനുവരിയില്‍ തിയറ്ററുകളിലെത്തിയ രൗദ്രത്തില്‍ കേരളം ഭരിയ്ക്കുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള ഒളിയമ്പുകളായിരുന്നു നിറയെ. വിഎസിനെതിരെ ശക്തമായ നിലപാടെടുത്ത പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലുള്ള രഞ്ജി പണിക്കര്‍ തിരക്കഥയൊരുക്കിയ രൗദ്രത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിയ്ക്കുന്ന പൊലീസ് ഓഫീസറായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. മുഖ്യമന്ത്രിയുടെ മകനെയും രൗദ്രം ലക്ഷ്യം വെച്ചിരുന്നു. ഇന്നിപ്പോള്‍ മമ്മൂട്ടിയുടെ മറ്റൊരു പൊലീസ് കഥാപാത്രം മുഖ്യമന്ത്രിയുടെ രക്ഷകനായെത്തുകയാണ്. കേരളം തിരഞ്ഞെടുപ്പ് ചൂടിലമരുമ്പോഴാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ചൂടന്‍ വിവാദവുമായി ആഗസ്റ്റ് 15 വ്യാഴാഴ്ച റിലീസ് ചെയ്യുന്നതെന്നും ശ്രദ്ധേയം.

ചിത്രത്തില്‍ സസ്‌പെന്‍സിന് വലിയ പ്രധാന്യമില്ലെന്നാണ് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി പറയുന്നത്. വില്ലനെ ആദ്യ ഷോട്ടുകളില്‍ തന്നെ മനസ്സിലാവും. എന്നാല്‍ സിനിമയില്‍ കഥാഗതിയായിരിക്കും പ്രേക്ഷകനെ ത്രില്ലടിപ്പിയ്ക്കുക. വില്ലനും നായകനും തമ്മിലുള്ള മാനസിക പോരാട്ടം. ആഗസ്റ്റ് 1ല്‍ ക്യാപ്റ്റന്‍ രാജു അവതരിപ്പിച്ച കഥാപാത്രം മലയാളത്തിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നായാണ് എണ്ണപ്പെടുന്നത്. പുതിയ ചിത്രത്തിലും വില്ലന്‍ മോശക്കാരനല്ല. സിദ്ദിഖ് പ്രത്യേക താത്പര്യമെടുത്താണ് വില്ലന്‍ കഥാപാത്രത്തെ ഏറ്റെടുത്തതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡിസംബര്‍ 25ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമ പലകാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ജനുവരി 26ന് തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുംനടന്നില്ല. ഒടുവില്‍ മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് 90 തിയറ്ററുകൡലാണ് സിനിമ റിലീസ് ചെയ്യുന്നത്. ആദ്യഭാഗത്തെന്ന പോലെ മമ്മൂട്ടിയ്ക്ക് ഈ സിനിമയിലും നായികയില്ലെന്നാണ് സൂചന. എന്നാല്‍ സിദ്ദിഖ്, തലൈവാസല്‍ വിജയ്, സലീം കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മേഘ്‌ന രാജ് എന്നിങ്ങനെ വന്‍താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്.
മുന്‍ പേജില്‍
സിപിഎം വിഭാഗീയതയുമായി വീണ്ടും മമ്മൂട്ടി

English summary
Shaji Kailas directed action movie August 15 will hit the theatres on March 24

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam