»   » മമ്മൂട്ടി അഭിനയിക്കാനറിയാത്ത അഹങ്കാരി- ഹെന്‍ട്രി

മമ്മൂട്ടി അഭിനയിക്കാനറിയാത്ത അഹങ്കാരി- ഹെന്‍ട്രി

Posted By:
Subscribe to Filmibeat Malayalam
Vandemataram
വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത സിനിമാ ലോകത്ത് പുതിയൊരു വിവാദം കൂടി പിറവിയെടുക്കുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ വന്ദേമാതരത്തിന്റെ നിര്‍മാതാവ് ഹെന്‍ട്രി നടത്തിയ പരാമര്‍ശങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

മമ്മൂട്ടി അഹന്ത നിറഞ്ഞവനാണെന്നും അഭിനയിക്കാനറിയില്ലെന്നുമാണ് ഹെന്‍ട്രിയുടെ പ്രധാന ആരോപണം. നടന്റെ അഹങ്കാരവും അഭിനയശേഷിക്കുറവും മൂലം ലക്ഷങ്ങള്‍ മുടക്കി ചിത്രീകരിച്ച പലരംഗങ്ങളും വന്ദേമാതരത്തില്‍ ഉള്‍പ്പെടുത്താനായില്ലെന്നും ഹെന്‍ട്രി കുറപ്പെടുത്തി.

മമ്മൂട്ടിയെ പോലെ അഭിനയിക്കാനറിയാത്ത അഹങ്കാരിയായ നടന്‍മാരെ വെച്ച് ഇനി സിനിമ നിര്‍മിയ്ക്കില്ലെന്നും ഹെന്‍ട്രി വ്യക്തമാക്കി. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഹെന്‍ട്രി മമ്മൂട്ടിക്കെതിരെ തുറന്നടിച്ചത്.

കോടികള്‍ ചെലവഴിച്ച് അര്‍ജ്ജുനും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളാകുന്ന വന്ദേമാതരം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിയ്‌ക്കെയാണ് നിര്‍മാതാവ,് നായക നടനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

മമ്മൂട്ടി കാരണമാണ് വന്ദേമാതരത്തിന്റെ ഷൂട്ടിങ് അനിശ്ചിതമായി നീണ്ടത്. ഞാന്‍ മാത്രമല്ല, സിനിമയുടെ സംവിധായകനും മമ്മൂട്ടിയുടെ പ്രകടനത്തില്‍ തൃപ്തനായിരുന്നില്ല. അതുകൊണ്ട് പലരംഗങ്ങളും മുറിച്ചുമാറ്റേണ്ടി വന്നു. സംഘട്ടനരംഗങ്ങളിലെ മമ്മൂട്ടിയുടെ മോശം പ്രകടനം കാരണം സിനിമയുടെ ക്ലൈമാക്‌സ് നന്നായില്ലെന്നും ഹെന്‍ട്രി പറഞ്ഞു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പൊലീസ് വേഷങ്ങളിലൊന്നായ യവനികയുടെ നിര്‍മാതാവും ഹെന്‍ട്രിയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ലഭിച്ച യവനികയിലെ ജേക്കബ് ഈരാളിയെന്ന കഥാപാത്രം മമ്മൂട്ടിയ്ക്ക് പിന്നീട് കൂടുതല്‍ പൊലീസ് കഥാപാത്രങ്ങളെ നേടിക്കൊടുന്നതിന് സഹായിച്ചിരുന്നു. നിര്‍മാതാവെന്ന നിലയില്‍ മലയാള ചലച്ചിത്രരംഗത്ത് ഹെന്‍ട്രി പലപ്പോഴും അറിയപ്പെട്ടിരുന്നതും യവനികയുടെ പേരില്‍ തന്നെയായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam