»   » പാട്ടല്ല, അഭിനയം തന്നെ മുഖ്യം: മംമ്‌ത

പാട്ടല്ല, അഭിനയം തന്നെ മുഖ്യം: മംമ്‌ത

Subscribe to Filmibeat Malayalam
Mamtha Mohandas
തെന്നിന്ത്യയുടെ ഗ്ലാമര്‍ റാണിയാകാനൊരുങ്ങി പുറപ്പെട്ട്‌ ഗായികയായി കൂടി പ്രശസ്‌തിയിലേക്കുയര്‍ന്ന താരമാണ്‌ മംമ്‌ത മോഹന്‍ദാസ്‌.

കരിയറിന്റെ തുടക്കത്തിലേറ്റ തിരിച്ചടികളില്‍ പതറാതെ അന്യഭാഷകളിലേക്ക്‌ ചുവട്‌ മാറ്റിയ താരം നടിയായും ഗായികയായും തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‌ക്കുകയാണ്‌. മംമ്‌ത പാടിയ പല പാട്ടുകളും തമിഴിലും തെലുങ്കിലും വമ്പന്‍ ഹിറ്റുകളായി മാറി. വിജയ്‌ നായകനായ വില്ലുവിലെ ഡാഡി മമ്മി.... എന്ന്‌ തുടങ്ങുന്ന ഗാനം മംമ്‌തയ്‌ക്ക്‌ ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു. ഇപ്പോഴും ഒട്ടേറെ അവസരങ്ങള്‍ പാട്ടുകാരി മംമ്‌തയെ തേടിയെത്തുന്നുണ്ട്‌. എന്നാല്‍ മംമ്‌ത ഈ ക്ഷണങ്ങളെല്ലാം നിരസിയ്‌ക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌.

ഒരു ഗായികയെന്നതിനേക്കാള്‍ നടിയെന്ന നിലയിലുള്ള വളര്‍ച്ചയാണ്‌ താരം ലക്ഷ്യമിടുന്നതത്രേ. മംമ്‌ത അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കുന്നതോടെ സിനിമയ്‌ക്ക്‌ നഷ്ടപ്പെടുന്നത്‌ നല്ലൊരു ഗായികയാണെന്ന്‌ ചുരുക്കം.

പാസഞ്ചറിലൂടെ ഒരു ഇടവേളയ്‌ക്ക്‌ ശേഷം മലയാളത്തില്‍ ശക്‌തമായി തിരിച്ചുവരവ്‌ നടത്തിയ മംമ്‌തയുടെ അടുത്ത മലയാള ചിത്രം റഹ്മാന്‍ നായകനാവുന്ന മുസാഫിറാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam